ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനെ ആശുപത്രിയിൽ കയറി മർദ്ദിച്ചതായി പരാതി
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനെ ആശുപത്രിയിൽ വെച്ച് മർദിച്ചതായി പരാതി. ആലംകോട് സ്വദേശി ഫിറോസിനാണ് മർദനമേറ്റത്. സംഭവത്തെ തുടർന്ന് എടപ്പാല ഐലക്കാട് സ്വദേശി അമർനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആശുപത്രിയിലെത്തിയ ഫിറോസിനെ അമർനാഥ് ആക്രമിച്ചെന്നാണ് പരാതി. സംഭവത്തിൻ്റെ സിസിടിവി വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന് പുറത്തും പരിസരത്തും വാക്കേറ്റവും പരിക്കുകളും ഉണ്ടായതായി കാണാം. റെഞ്ച് കൊണ്ട് തലയ്ക്ക് അടിയേറ്റതായാണ് റിപ്പോർട്ട്.
Comments (0 Comments)