തീര്‍ത്ഥമെന്നു വിശ്വസിപ്പിച്ച് മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി ടിവി അവതാരകയെ പീഡിപ്പിച്ചതായി പരാതി

Spread the love

തീര്‍ത്ഥമെന്നു വിശ്വസിപ്പിച്ച് മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി ടിവി അവതാരകയെ പീഡിപ്പിച്ചതായി പരാതി. ചെന്നൈയിലെ ഒരു സ്വകാര്യ ടിവി ചാനലിലെ അവതാരകയാണ് വിരുഗം പാക്കം വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ ക്ഷേത്രം പൂജാരി കാർത്തിക് മുനുസാമിക്കെതിരെ പൊലീസ് കേസെടുത്തു. ചെന്നൈ പാരീസ് കോർണർ ക്ഷേത്രത്തിലെ പൂജാരിയാണ് കാർത്തിക്. ഇവിടെവെച്ച് അയാൾ ഒരു യുവതിയെ കണ്ടുമുട്ടി. ക്ഷേത്രത്തിലെ പ്രഭാഷണങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും കാർത്തിക് യുവതിക്ക് വാട്‌സ്ആപ്പിൽ സന്ദേശം അയക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ഇരുവരും കണ്ടുമുട്ടിയത്.

ഒരിക്കല്‍ ക്ഷേത്രം സന്ദര്‍ശിച്ച് തിരികെപ്പോവുമ്പോള്‍ വീട്ടില്‍ വിടാമെന്നു പറഞ്ഞ് യുവതിയെ കാര്‍ത്തിക് തന്റെ കാറില്‍ കയറ്റിയശേഷം തീര്‍ഥം കുടിപ്പിച്ച് ബോധരഹിതയാക്കി പീഡിപ്പിച്ചുവെന്നാണ് പരാതി. . പിന്നീട് സ്വകാര്യ ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തിയ തന്നെ ബലമായി ലൈംഗികത്തൊഴിൽ ചെയ്യാൻ പൂജാരി ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *