ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നതിനിടെ മരണസംഖ്യ ഉയരുന്നു

Spread the love

ഉഷ്ണതരംഗം തുടരുന്നതിനാൽ ഉത്തരേന്ത്യയിൽ രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്. ഏഴാം ഘട്ട വോട്ടെടുപ്പിൽ ഉത്തർപ്രദേശിൽ മാത്രം 33 പോളിങ് പ്രവർത്തകർ കൊടും ചൂടിൽ മരിച്ചു. യുപി ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ പ്രഖ്യാപിച്ച കണക്കുകളാണിത്. മരിച്ചവരിൽ സുരക്ഷാ സേനയും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.

ബല്ലിയ ലോക്സഭാ മണ്ഡലത്തിലെ സികന്ദർപൂർ ബൂത്തിൽ ഒരു വോട്ടറും കടുത്ത ചൂടിൽ മരിച്ചു.വോട്ടിനായി കാത്തിരിക്കുന്നതിനിടെ രാം ബദൻ ചൗഹാൻ കുഴഞ്ഞുവീണു മരിച്ചു. അതിനിടെ, പോളിംഗ് പ്രവർത്തകൻ്റെ മരണത്തിൽ ജില്ലാ ജഡ്ജി അഭിപ്രായം തേടി. മരിച്ചയാളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ജില്ലാ ഭരണകൂടം നൽകും.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *