ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി

Spread the love

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജാമ്യം നീട്ടാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചതിനാൽ ജൂൺ രണ്ടിന് കെജ്‌രിവാൾ ജയിലിൽ ഹാജരാകണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് കഴിഞ്ഞ മാസം അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.

ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം നീട്ടാനുള്ള തൻ്റെ അപേക്ഷ ഉടൻ പരിഗണിക്കണമെന്ന് കെജ്‌രിവാൾ ഇന്ന് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സമഗ്രമായ വൈദ്യപരിശോധന ആവശ്യമാണെന്നും കെജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് അഭിഷേക് മനു സിംഗ്വി പറഞ്ഞു. കെജ്‌രിവാൾ കോടതി നടപടികൾ ഒഴിവാക്കുന്നില്ലെന്നും സുപ്രീം കോടതിയുടെ ജാമ്യ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്നും സിംഗ്വി കൂട്ടിച്ചേർത്തു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *