രാജ്കോട്ട് ദുരന്തത്തിൽ ടിആർ.പി ഗെയിമിങ് സെന്റർ സഹഉടമയും മുഖ്യപ്രതിയുമായ ധവാൽ തക്കർ പിടിയിലായി

Spread the love

രാജ്കോട്ട് ദുരന്തത്തിൽ ടിആർ.പി ഗെയിമിങ് സെന്റർ സഹഉടമയും മുഖ്യപ്രതിയുമായ ധവാൽ തക്കർ പിടിയിലായി. അപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഇയാളെ രാജസ്ഥാനിലെ ബന്ധുവീട്ടില് വെച്ച് പിടികൂടുകയായിരുന്നു. ഈ കേസിലെ മൂന്ന് പ്രതികളെയും കോടതി 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തീപിടിത്തത്തിൽ കമ്പനിയുടെ രേഖകൾ കത്തിനശിച്ചെന്നാണ് പ്രതികളുടെ വാദം. അപകടവുമായി ബന്ധപ്പെട്ട നിയമനടപടിയിൽ ഗുജറാത്ത് ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അടുത്ത ദിവസം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.

ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷം ഒമ്പത് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കൂടുതൽ ഫലം നാളെ വൈകിട്ട് പ്രസിദ്ധീകരിക്കും. കഴിഞ്ഞ ദിവസം വിവരമില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇതുവരെ 27 മൃതദേഹങ്ങൾ കണ്ടെടുത്തു. സംഭവത്തെ തുടർന്ന് രാജ്‌കോട്ട് പോലീസ് കമ്മീഷണറെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയും ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *