8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ; നടപടികളുമായി നഗരസഭ
മൂവാറ്റുപുഴയിൽ എട്ടുപേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ നഗരസഭ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നു. തെരുവ് നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു.
നാല് വാർഡുകളിൽ നിന്ന് പിടികൂടിയ നായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. മുനിസിപ്പാലിറ്റിയിലെ എല്ലാ നായ്ക്കൾക്കും കുത്തിവയ്പ് നൽകുമെന്ന് നഗരസഭ അറിയിച്ചു.
അതേസമയം, നായ്ക്കളുടെ കടിയേറ്റവരും ആക്രമണത്തിനിരയായവരും സുരക്ഷിതരാണെന്ന് മുനിസിപ്പാലിറ്റി റിപ്പോർട്ട് ചെയ്യുന്നു. കടിയേറ്റ എല്ലാവർക്കും ഇതിനോടകം രണ്ടുതവണ കുത്തിവയ്പ് എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കടിയേറ്റവർ ആശങ്കപ്പെടേണ്ട കാര്യമില്ല.
Comments (0 Comments)