പ്രതികൂല കാലാവസ്ഥ മൂലം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. കനത്ത മഴയും മൂടൽമഞ്ഞും കാരണം വിമാന സർവീസുകൾ മാറ്റി. ഉച്ചയോടെ സർവീസ് സജ്ജമായി.
കോയമ്പത്തൂരിലേക്കും നെടുമ്പാശേരിയിലേക്കും വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് വഴിതിരിച്ചുവിട്ട നാല് വിമാനങ്ങളും യാത്രക്കാരുമായി കരിപ്പൂരിലേക്ക് മടങ്ങി. മഴ തുടർന്നാൽ കരിപ്പൂരിലേക്കുള്ള വിമാനങ്ങൾക്ക് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് ബാര, ദോഹ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ വൈകി.
Comments (0 Comments)