മലപ്പുറം പെരിന്തൽമണ്ണയിൽ ഓട്ടോയിൽ കഞ്ചാവുമായി വന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു
മലപ്പുറം പെരിന്തൽമണ്ണയിൽ ഓട്ടോയിൽ കഞ്ചാവുമായി സഞ്ചരിച്ചയാളെ എക്സൈസ് പിടികൂടി. ആറ്റുകോട് ബിടത്തി സ്വദേശി ഷാഹിർ ബാവയാണ് അറസ്റ്റിലായത്. എക്സൈസ് പെരിന്തൽമണ്ണ റേഞ്ചിന്റെ അധിക ചുമതലയുള്ള കാളികാവ് റേഞ്ച് ഇൻസ്‌പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അസിസ്റ്റൻ്റ് എക്സൈസ് ഓഫീസർ ഹരിദാസൻ, പ്രിവൻഷൻ ഓഫീസർ സുനിൽകുമാർ ഷെരീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അച്യുതൻ, ഷംസുദ്ദീൻ, ജലീൽ, സിവിൽ എക്സൈസ് ഓഫീസർ ലിൻസി വർഗീസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Comments (0 Comments)