രാജസ്ഥാൻ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായി ഊഷ്ണതരംഗം
രാജസ്ഥാൻ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അസാധാരണമായ ചൂട്. രാജസ്ഥാനിൽ ഉഷ്ണക്കാറ്റിൽ 12 പേർ മരിച്ചു. ഉത്തരേന്ത്യയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അടിയന്തര മുന്നറിയിപ്പ് തുടരുന്നു. ഉത്തരേന്ത്യ ഉഷ്ണ തരംഗത്തെ അഭിമുഖീകരിക്കുകയാണ്. രാജസ്ഥാനിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രാജസ്ഥാനിൽ 12 പേരാണ് മരിച്ചത്.
ജലോറിൽ നാല് പേരും ബാർമറിൽ രണ്ട് പേരും മരിച്ചു. അൽവാർ, ഭിൽവാര, ബറോത്ര, ജയ്‌സാൽമീർ എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം ആളപായിച്ചത്. 49.9 ഡിഗ്രിയാണ് രാജസ്ഥാനിലെ ഉയർന്ന താപനില. ഈ വർഷത്തെ രാജ്യത്തെ റെക്കോർഡ് താപനിലയാണിത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ താപനില 45 ഡിഗ്രി സെൽഷ്യസാണ്. ഡൽഹിയിൽ ചൂട് 41 ഡിഗ്രിക്ക് മുകളിലാണ്.
Comments (0 Comments)