ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടുത്തം; ആരോഗ്യ സെക്രട്ടറിയോട് റിപ്പോർട്ട് തേടി ദില്ലി സർക്കാർ
കിഴക്കൻ ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഡൽഹി സർക്കാർ ആരോഗ്യമന്ത്രിയോട് റിപ്പോർട്ട് തേടി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ആശുപത്രിയിൽ എൻഒസി ഇല്ലായിരുന്നുവെന്നും ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ സംഭവത്തിൽ പോലീസ് ഇപ്പോൾ കേസെടുത്തിട്ടുണ്ട്. അശ്രദ്ധമൂലമാണ് മരണം സംഭവിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രതികരിച്ചു. കുട്ടിയുടെ മരണ സംഭവം ഹൃദയഭേദകമാണെന്നായിരുന്നു അരവിന്ദ് കെജ്രിവാളിൻ്റെ പ്രതികരണം. പരിക്കേറ്റവർക്ക് സർക്കാർ ചികിത്സ നൽകും. തീപിടിത്തത്തിൻ്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാജയത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
Comments (0 Comments)