സൗത്ത് വാഴക്കുളം ഗവ.എച്ച്.എസ്. സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നു*

Spread the love

ആലുവ: സൗത്ത് വാഴക്കുളം ഗവ.എച്ച്. എസ്. സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നു. നിർമ്മാണോദ്‌ഘാടനം അഡ്വ. പി വി ശ്രീനിജിൻ എം.എൽ.എ. നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടിരൂപ അനുവദിച്ചാണ് സ്കൂൾ കെട്ടിടം നിർമ്മിക്കുന്നത്.

ചടങ്ങിൽ 2023 ലെ എസ്.എസ്.എൽ.സി., പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി ഉപഹാരങ്ങൾ വിതരണം ചെയ്തു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം അദ്ധ്യക്ഷത വഹിച്ചു.
വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷജീന ഹൈദ്രോസ്, പഞ്ചായത്ത്‌ അംഗങ്ങളായ സുബൈറുദ്ധീൻ ചെന്താര, അബ്ദുൽ അസീസ്‌, എ.കെ. മുരളീധരൻ, ഗീത കെ.ജി, സ്കൂൾ പ്രിൻസിപ്പൽ വി. ജി.ആശ, ഹെഡ്മിസ്ട്രസ് സോണിയ സേവ്യർ, പി ടി എ പ്രസിഡന്റ് പി എം നാസർ, എ.എസ്. കുഞ്ഞുമുഹമ്മദ് എന്നിവർ പങ്കെടുത്തു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *