മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്
ഹെപ്പറ്റൈറ്റിസ് എ പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങൾ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ പകരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ കുടിക്കുന്ന വെള്ളത്തിൻ്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
മലിനമായ ജലസ്രോതസ്സുകൾ, മലിനമായ വെള്ളം ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണങ്ങൾ, ഐസ്ക്രീം, കാർബണേറ്റഡ് പാനീയങ്ങൾ, മലിനമായ വെള്ളത്തിൽ പാത്രങ്ങളോ കൈകളോ കഴുകൽ, ചോർച്ചയുള്ള സെപ്റ്റിക് ടാങ്കുകളിൽ നിന്നുള്ള കിണർ വെള്ളം മലിനമാക്കൽ എന്നിവയിലൂടെ ഹെപ്പറ്റൈറ്റിസ് എ പകരാം.
Comments (0 Comments)