കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ശാസ്തം കോട്ട സ്വദേശി പ്രദീപാണ് മരിച്ചത്. ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്.
രാവിലെ 10.30ഓടെയാണ് ദാരുണമായ സംഭവം. കോണിപ്പടിയിൽ സീറ്റ് ബെൽറ്റിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. 15 വർഷമായി പ്രദീപ് കെഎസ്ഇബിയിലാണ്. ഷോക്കിൻ്റെ കാരണം കണ്ടെത്താൻ വകുപ്പുതല അന്വേഷണം നടത്തുമെന്ന് കെഎസ്ഇബി അസിസ്റ്റൻ്റ് എൻജിനീയർ അനുപ് പറഞ്ഞു.
Comments (0 Comments)