അന്തിമോപചാരം അര്‍പ്പിച്ചു

Spread the love

കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. രാജ് മോഹന്റെ മാതാവും പരേതനായ രാമന്റെ ഭാര്യ മാമ്പ്ര മീനാക്ഷിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും,തിരൂര്‍ കേരളാ വിഷന്‍ , പൊന്നാനി എന്‍.സി.വി ചാനല്‍

എംഡിയുമായ എം. രാജ് മോഹന്റെ മാതാവ് മീനാക്ഷി ബുധനാഴ്ചയാണ് മരണപ്പെട്ടത്.
കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കുമാര്‍, മലപ്പുറം ജില്ലാ പ്രസിഡണ്ട് പ്രവീണ്‍കുമാര്‍, എടപ്പാള്‍ മേഖല സെക്രട്ടറി ബിജു കുമാര്‍,പ്രസിഡന്റ് വിനോദ്,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മാധവന്‍കുട്ടി, രത്‌നരാജന്‍ ,കൊച്ചി വിഷന്‍മീഡിയ പ്രൊഡക്ഷന്‍സിന് വേണ്ടി രഞ്ജിത്ത് മേനോന്‍ എന്നിവര്‍ക്ക് പുറമേ രാഷ്ട്രീയ, സാമൂഹ്യ, സിനിമ രംഗത്തെ പ്രമുഖരും പരേതക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. രാവിലെ മുതല്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.

സുകുമാരന്‍, സുലോചന, ശാരദ, വിജയ , രാജ്‌മോഹന്‍ എന്നിവര്‍ മക്കളും വാസന്തി, ഷൈനി രാജ്‌മോഹന്‍ , അരവിന്ദന്‍ എന്നിവര്‍ മരുമക്കളും ജിതേഷ്, ജിനേഷ് , ദേശീയ ബൈക്ക് റൈസ് ചാമ്പ്യന്‍ ശരത് മോഹന്‍ രഞ്ജിത് മോഹന്‍ എന്നിവര്‍ പേര മക്കളുമാണ്

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *