ഒറ്റപ്പാലത്ത് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

Spread the love

ഒറ്റപ്പാലത്ത് സ്വകാര്യ ബസുകൾക്ക് മിന്നൽ പണിമുടക്ക്. ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ പാർക്കിങ് പരിഷ്‌കരണത്തിനെതിരെ സമരം ചെയ്ത അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. അപകടങ്ങൾ കുറയ്ക്കുന്നതിന് കെട്ടിടത്തിന് എതിർവശത്തുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ ബസുകൾ പാർക്ക് ചെയ്യാൻ നിർദ്ദേശിച്ചു. എന്നാൽ ഇതിനെതിരെ ബസുടമകളും ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തി.

ബസുകൾ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടുന്നത് സ്ഥലകുറവുള്ള ബസ് സ്റ്റാൻഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം ബസ് ഉടമകളുടെ വാദം. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് ബസുകൾ പഴയ രീതിയിൽ പാർക്ക് ചെയ്ത് ഉടമകൾ പ്രതിഷേധിച്ചു. ഒറ്റപ്പാലം ബസ് സ്റ്റേഷനിലെ എല്ലാ സർവീസുകളും ഉടമകൾ താൽക്കാലികമായി നിർത്തിവച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *