ഉളിക്കൽ അറബിക്കുളത്ത് നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി
ഉളിക്കൽ അറബിക്കുളത്ത് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വയത്തൂർ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ദുർഗയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിട്ടി ബാരാപ്പുഴ സ്വദേശിയായ 15കാരൻ്റേതാണ് മൃതദേഹം എന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു.
ഇന്നലെ രാവിലെയാണ് കണ്ണൂർ അറബിക്കുളം സ്വദേശിനിയായ 15 വയസ്സുകാരി ദുർഗയെ വീട്ടിൽ നിന്ന് കാണാതായത്. പുര സെൻ്ററിൽ താമസിക്കുന്ന രതീഷിൻ്റെയും സിന്ധുവിൻ്റെയും മകളാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ ദുർഗ. ഇരിട്ടി ബാരാപ്പുഴയിൽ ഇന്ന് ഉച്ചയോടെ നാട്ടുകാർ മൃതദേഹം കണ്ടെത്തി. പിന്നീട് പോലീസും ഫയർഫോഴ്‌സും എത്തി മൃതദേഹം പുറത്തെടുത്തു.
Comments (0 Comments)