നവജാത ശിശുവിന്‍റെ കൊലപാതകം; യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു, വൈകുന്നേരത്തോടെ മുറിയിലേക്ക് മാറ്റും
കൊച്ചിയിൽ നവജാത ശിശുവിനെ കൊന്ന് റോഡിൽ തള്ളിയ കേസിൽ അറസ്റ്റിലായ അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതി. അതിനാല്‍ പൊലീസ് നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. ഡിഎൻഎ സാമ്പിളും നാളെ പരിശോധനയ്ക്ക് അയക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയെ ഇന്ന് വൈകുന്നേരത്തോടെ വാർഡിലേക്ക് മാറ്റും. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനിടെ ഡിഎൻഎ വിശകലനത്തിനായി ഒരു സാമ്പിൾ പോലീസിന് നൽകി. ഇത് നാളെ അവലോകനത്തിനായി സമർപ്പിക്കുക. യുവതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അത്യാവശ്യമെങ്കിൽ മാത്രം കാമുകനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തീരുമാനിച്ചു.
Comments (0 Comments)