കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്ക്കൂളിൽ ചെണ്ടുമല്ലി പൂക്കൃഷി ആരംഭിച്ചു.
കുറ്റിപ്പുഴ: ക്രൈസ്റ്റ് രാജ് ഹൈസ്ക്കൂളിൽ സ്റ്റുഡന്റ പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ഓണത്തിന് പൂക്കളം നിർമ്മിക്കാൻ ആവശ്യമായ പൂക്കൾ ഉണ്ടാക്കുന്നതിനു വേണ്ടി വിദ്യാലയ മുറ്റത്ത് ചെണ്ടുമല്ലി പൂവിന്റെ ചെടി നട്ട് കുന്നുകര കൃഷി ഓഫീസർ ശ്രീമതി സാബിറ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
സ്ക്കൂൾ മാനേജർ റവ.ഫാ ജോഷി വേഴപറമ്പിൽ , ചെങ്ങമനാട് ASI ശ്രീമതി ദീപ എസ് നായർ, സ്ക്കൂൾ HM ശ്രീമതി ലീന പി.പി, PTA പ്രസിഡന്റ ശ്രീ ഷിബി പുതുശ്ശേരി, CPO ശ്രീ സൈജു പി.ജെ, ACPO ശ്രീമതി പ്രീതി പി.എഫ്, ശ്രീ ഷാജു പി.ജെ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Comments (0 Comments)