മണിപ്പൂരിലെ ജനതയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് കുറ്റിപ്പുഴ ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

Spread the love

കുറ്റിപ്പുഴ:മണിപ്പൂരിലെ ജനതയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് കുറ്റിപ്പുഴ ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

വൈകിട്ട് 6 30ന് ചെറുപുഷ്പ ദേവാലയത്തിൽ നിന്നും നൂറുകണക്കിന് ആളുകളെ സംഘടിപ്പിച്ച് മണിപ്പൂരിലെ ദുരിതം അനുഭവിക്കുന്ന ക്രൈസ്തവർക്കും മറ്റ് സഹോദരങ്ങൾക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മെഴുകുതിരി കത്തിച്ച് കുന്നുകരയിലേക്ക് ഒരു പ്രതിഷേധ റാലി സംഘടിപ്പിച്ചു.
ഇടവക വികാരി റവ.ഫാ ജോഷി വേഴപ്പറമ്പിൽ, ഫാ. അഖിൽ ഇടശ്ശേരി എന്നിവർ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് കുന്നുകര ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി ചെയർമാൻ ശ്രീ പോളി തെക്കൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ശ്രീ മഞ്ഞളി ഇട്ടിക്കുരു അധ്യക്ഷപദം അലങ്കരിച്ചു. ഇടവക വികാരി റവ. ഫാ ജോഷി വേഴപ്പറമ്പിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഫാ. അഖിൽ ഇടശ്ശേരി, ശ്രീ സൈജു പുതുശ്ശേരി, ശ്രീമതി റോസിലി ജോർജ് തുടങ്ങിയവരും സംസാരിച്ചു.കുന്നുകര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറായ ശ്രീ ഷിബി പുതുശ്ശേരി, ശ്രീമതി ബീന ജോസ്, ശ്രീമതി ജിജി സൈമൺ തുടങ്ങിയവരും യോഗത്തിൽ പങ്കുചേർന്നു.കൈക്കാരൻ ശ്രീ ആന്റു തേക്കാനത്തിന്റെ നന്ദിയോടെ യോഗ നടപടികൾ അവസാനിച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *