നഗ്ന വീഡിയോ ചിത്രീകരണം; സ്ത്രീയ്ക്കും പുരുഷനും അഭിമാനം ഒരുപോലെയെന്ന് കോടതി

Spread the love

യുവാവ് നഗ്നത കാണിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ സിറ്റി സിവിൽ സെഷൻസ് കോടതി തള്ളി. അഭിമാനം സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പ്രതികളാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

പുരുഷന്റെയും സ്ത്രീയുടെയും ശരീരം എല്ലായ്‌പ്പോഴും പവിത്രമായിട്ടാണ് കണക്കാക്കുന്നതെന്നും ശാരീരിക മുറിവുകളേക്കാൾ കഠിനമാണ് മാനസിക മുറിവുകളെന്നും ജഡ്ജി മുംതാസ് പറഞ്ഞു. ഒരു നഗ്നവീഡിയോ പ്രസിദ്ധീകരിക്കുന്നത് ഒരാളുടെ മനസ്സിൽ ശാശ്വതമായ മുറിവുണ്ടാക്കും. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ജാമ്യം ലഭിച്ചാൽ പ്രതികൾ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *