ഓൺലൈൻ മീഡിയ പ്രെസ്സ് ക്ലബ്ബ്‌ നേതൃത്വ സംഗമം ജൂൺ 24 ന് കൊച്ചിയിൽ

Spread the love

ഇന്ത്യയിലെ ഓൺലൈൻ മാധ്യമങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വ സംഗമം ജൂൺ 24 ശനിയാഴ്ച്ച എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
ആഗോള മാധ്യമ രംഗം ഡിജിറ്റൽ വിപ്ലവത്തിന്റെ പാതയിലാണ്. മാറിയ ഡിജിറ്റൽ കാലഘട്ടത്തിൽ ഓൺലൈൻ മാധ്യമങ്ങളുടെ പ്രാധാന്യം സമൂഹത്തിൽ വളരെ വലുതാണ്. ഇത് ഉൾക്കൊണ്ടു കൊണ്ടാണ് ഓൺലൈൻ മീഡിയ പ്രസ് ക്ലബ് പ്രവർത്തിച്ചു വരുന്നത്. ഈ സാഹചര്യത്തിൽ ഓ എം പി സി യുടെ കേരള ഘടകത്തിന്റെ പ്രവർത്തനങ്ങൾ കുറച്ചുകൂടി കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് OMPC എറണാകുളം ജില്ലാ കമ്മിറ്റി നേതൃത്വ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ മീഡിയ പ്രെസ്സ് ക്ലബ്ബ്‌ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ഈ ലീഡേഴ്സ് മീറ്റിന്റെ ഉദ്ഘാടനം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നിർവഹിക്കും. പരിപാടിയിൽ മുഖ്യ അതിഥിയായി എത്തുന്നത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് OMPC യുടെ ലോഗോ പ്രകാശനം നിർവ്വഹിക്കും. തുടർന്ന് ഓ എം പി സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ സത്യപ്രതിജ്ഞ ചടങ്ങുകളും ഐഡന്റിറ്റി കാർഡ് വിതരണവും നടക്കും.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *