സർക്കാർ മാധ്യമവേട്ട അവസാനിപ്പിക്കണംമെന്ന് ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്‌.

Spread the love

*സർക്കാർ മാധ്യമവേട്ട തുടരുന്നു; വനിതാ മാധ്യമ പ്രവർത്തകരുടെ വീടുകളിൽപ്പോലും റെയ്ഡ് ചെയ്യുന്ന രീതി പ്രതിഷേധർഹമാണ്.*
*കട്ടവരെ കിട്ടിയില്ലങ്കിൽ, കിട്ടിയവനെ പ്രതിയാകുന്ന രീതിയെ ഓൺലൈൻ മാധ്യമ പ്രസ്സ് ക്ലബ്ബ്,* *എറണാകുളം ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി*

*ഒളിവിലെ പ്രതിയെ പിടിക്കാൻ പൊലീസിന് കഴിയാതെ വന്നാൽ അയാൾ നടത്തുന്ന സ്ഥാപനം പൂട്ടിക്കുന്നതും അവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഫോണുകൾ കസ്റ്റഡിയിൽ എടുക്കുന്നതും ഏത് നിയമത്തിന്റെ പിൻബലത്തിലാണ്?*
*മറുനാടന്‍ മലയാളിയില്‍ ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്ന പോലീസ് നടപടി കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതെന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നിലപാടിനോട് പൂർണ യോജിപ്പ്.*
*”മറുനാടന്‍ മലയാളിക്കും അതിന്റെ ഉടമ ഷാജന്‍ സ്‌കറിയക്കുമെതിരെ കേസുണ്ടെങ്കില്‍* *അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കുകയും* *വേണമെന്ന് തന്നെയാണ് നമ്മുടെയും നിലപാട്*
*മറുനാടന്‍ മലയാളിയുടെ*മാധ്യമ രീതിയോട്*യോജിപ്പില്ല, എന്നാല്‍ ഉടമയ്ക്ക് എതിരായ കേസിന്റെ പേരില്‍ അവിടെ തൊഴില്‍ എടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെയാകെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും OMPC എറണാകുളം ജില്ല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.”*

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *