ഹാസനില്‍ പ്രജ്വല്‍ രേവണ്ണയുടെ തേരോട്ടം?

Spread the love

ലൈംഗിക അതിക്രമ കേസിൽ പ്രതിയായ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോ​ഗമിക്കവെ ഹാസനിൽ നിന്ന് ലീഡ് ചെയ്യുന്നു. ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്ന കേസ് നിലനിൽക്കെ ഹാസൻ മണ്ഡലത്തിൽ നിന്ന് യാതൊരു തടസവുമില്ലാതെയാണ് പ്രജ്വൽ രേവണ്ണ മുന്നേറുന്നത്.

അന്തിമ കണക്ക് പ്രകാരം പ്രജ്വല് തൻ്റെ എതിരാളിയായ കോൺഗ്രസിലെ ശ്രേയസ് പട്ടേലിനേക്കാൾ 4,700 വോട്ടിന് മുന്നിലാണ്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ 1,40,000 വോട്ടുകൾക്ക് പ്രജ്വല് മണ്ഡലത്തിൽ വിജയിച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *