കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Spread the love

കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിൽ ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോദിയുടെ ധ്യാനത്തെ കോൺഗ്രസ് നിശിതമായി വിമർശിച്ചു. നിശബ്ദ പ്രചാരണ ദിവസം വാർത്താ തലക്കെട്ടുകളിൽ നിറയാനുള്ള നീക്കമാണിതെന്നും കോൺഗ്രസിൻ്റേതടക്കം പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. ധ്യാനം സംബന്ധിച്ച മാധ്യമ വാർത്തകൾ നിരോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ ധ്യാനത്തെ കളിയാക്കി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര കാർട്ടൂണുകൾ പുറത്തിറക്കി.

കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിൽ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ഇന്നലെ ധ്യാനം ആരംഭിച്ചത്. ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി നാളെ വൈകിട്ട് വാരാണസിയിലേക്ക് തിരിക്കും. രണ്ടായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിക്ക് സംരക്ഷണം നൽകുന്നത്. അവധിക്കാലത്ത് കന്യാകുമാരി വിനോദസഞ്ചാരികളെക്കൊണ്ട് നിറയുന്നുണ്ടെങ്കിലും നിലവിൽ അവർക്ക് വിവേകാനന്ദപാറയിൽ പ്രവേശിക്കാൻ അനുവാദമില്ല.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *