പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ആർക്കും സാധിക്കില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Spread the love

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്ന് തങ്ങളെ ആർക്കും തടയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മോദിയുടെ പ്രസ്താവന. മമതാ ബാനർജിയുടെ ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് നുഴഞ്ഞുകയറ്റക്കാർ രംഗത്തിറങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബരാക്പൂരിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അഞ്ച് ഉറപ്പുകളാണ് മോദി ബംഗാളിലെ ജനങ്ങൾക്ക് നൽകിയത്. മതപരമായ അടിസ്ഥാനത്തിലുള്ള സംവരണം അനുവദനീയമല്ല. പട്ടികജാതി-പട്ടികവർഗക്കാർക്കുള്ള റിവേഴ്സ് സംവരണം മാറ്റമില്ലാതെ തുടരുന്നു. രാമ നവമി ആഘോഷിക്കുന്നതിൽ നിന്ന് ആരും നിങ്ങളെ തടയില്ല. രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി റദ്ദാക്കില്ല. പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ആർക്കും സാധിക്കില്ല എന്നും മോദി പറഞ്ഞു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *