കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു
കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്തു. കോവിഷീൽഡ് വാക്സിൻ രക്തം കട്ടപിടിക്കുന്നത് ഉൾപ്പെടെയുള്ള അപൂർവ രോഗങ്ങൾക്ക് കാരണമാകുമെന്ന് നിർമ്മാതാക്കൾ തന്നെ സമ്മതിച്ചത് വലിയ വാർത്തയായിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റിൽ നിന്ന് മോദി അപ്രത്യക്ഷനായി.
“ഒത്തൊരുമിച്ച് ഇന്ത്യ കൊവിഡ്-19നെ പരാജയപ്പെടുത്തും” എന്ന പ്രധാനമന്ത്രിയുടെ വാക്കുകളും അദ്ദേഹത്തിൻ്റെ ഫോട്ടോയും സഹിതമാണ് കോവിൻ സർട്ടിഫിക്കറ്റ് നേരത്തെ ലഭിച്ചത്. ഈ വരികൾക്ക് താഴെ, ഇപ്പോൾ PM മാത്രമേ കാണാനാകൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടത്തിൽ മോദിയുടെ ഫോട്ടോ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം പ്രതികരിച്ചു. കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്യുന്നത് ഇതാദ്യമല്ല.
Comments (0 Comments)