ആർ. ശങ്കറിന്റെ 116-മത് ജന്മദിന സമ്മേളനം ശ്രീ. എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

Spread the love

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന മഹാനായ ആർ. ശങ്കറിന്റെ 116-മത് ജന്മദിന സമ്മേളനം ആലുവ എസ് എൻ ഡി പി യൂണിയൻ ആസ്ഥാനത്ത് യൂണിയൻ സെക്രട്ടറി ശ്രീ. എ.എൻ. രാമചന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ ശ്രീ. പി. ആർ. നിർമ്മൽ കുമാർ അധ്യക്ഷത വഹിച്ചു.

യൂണിയൻ സൈബർ സേന കൗൺസിലർ ശ്രീ. കോമളകുമാർ, കൗൺസിലിംഗ് ഫോറം പ്രസിഡന്റ്‌ ശ്രീ. ബിജു വാലത്ത്, ശാഖ ഭാരവാഹികളായ ശ്രീ. എൻ. എൻ. സജീവ്, ശ്രീ. വിനോദ്, ശ്രീ. ദേവദാസ്, ശ്രീ. ശശി തൂമ്പായിൽ, ശ്രീ. അമ്പാടി ശ്രീകുമാർ, ശ്രീ. ഷൈൻ, ശ്രീ. തമ്പി, ശ്രീ. വിജയൻ അത്താണി എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ ശ്രീമതി ലത ഗോപാലകൃഷ്ണൻ സ്വാഗതവും, യോഗം ബോർഡ് മെമ്പർ ശ്രീ. പി.പി. സനകൻ കൃതജ്ഞതയും രേഖപ്പെടുത്തി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *