ഷോക്കേറ്റ് 19കാരന്റെ മരണം; വിശദീകരണവുമായി കെഎസ്ഇബി, നടപടിയെടുക്കുമെന്ന് വൈദ്യുതി മന്ത്രി

Spread the love

കോഴിക്കോട് തൂണിൽ വിദ്യാർഥി മുഹമ്മദ് റിജാസ് (19) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി. വൈദ്യുത കേബിൾ തകരാറിലാണെന്ന പരാതിയിൽ അന്വേഷണം നടത്തി വരികയാണെന്നും കഴിഞ്ഞ പരിശോധനയിൽ തകരാർ കണ്ടെത്തിയില്ലെന്നും കെഎസ്ഇബി അറിയിച്ചു. മഴയ്ക്കിടെ ഉണ്ടായ പ്രശ്നമാണ് ഷോക്കിന് കാരണമെന്നാണ് നിഗമനം. കോവൂർ അസി. സീനിയർ എൻജിനീയർ സന്തോഷ് പറഞ്ഞു.

ഉദ്യോഗസ്ഥർ നിയമലംഘനം നടത്തിയാൽ നടപടിയെടുക്കുമെന്ന് ഊർജമന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറുടെ മേൽനോട്ടത്തിലായിരിക്കും പരിശോധന നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബിയുടെ അനാസ്ഥയാണ് മരണകാരണമെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. അതിനിടെ കെഎസ്ഇബിയിലേക്ക് യൂത്ത് ലീഗിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും പ്രതിഷേധ മാർച്ചിനിടെ നേരിയ സംഘർഷമുണ്ടായി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *