വിമോചന സമരപ്രഖ്യാപനം നടന്നപ്പോൾ ജനാധിപത്യത്തെ ക്രൂശിക്കുവാൻ നേതൃത്വം കൊടുത്ത സ്ഥലമാണ് അങ്കമാലി.

Spread the love

എസ് എൻ ഡി പി യോഗം കുന്നത്തുനാട് യൂണിയന്റെ ഉത്തരമേഖലാ സമ്മേളനം അങ്കമാലിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശൻ.
വിമോചന സമരപ്രഖ്യാപനം നടന്നതിനെ ഓർക്കുമ്പോൾ ജനാധിപത്യത്തെ ക്രൂശിക്കുവാൻ നേതൃത്വം കൊടുത്ത സ്ഥലമാണ് അങ്കമാലി. ഇന്ന് ഇതിൻ്റെ തുടർക്കഥയെന്നവണ്ണം മതാതിപത്യം മൂലം ജനാധിപത്യത്തെ കശാപ്പ് ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ ഇന്നും ഈഴവന് മാത്രം ജാതിപറയാൻ കഴിയില്ല. പ്രശ്നാധിഷ്ഠിതമായി യാഥാർത്യങ്ങൾ എക്കാലവും താൻ വിളിച്ചു പറയുന്നു. ഇന്ന് ഉന്നത വിദ്യാഭ്യാസ രംഗം മുഴുവൻ മറ്റ് മതസ്ഥരാൽ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഈ യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയുമ്പോൾ ജാതി പറയുന്നവൻ എന്ന് പറയുന്നു എങ്കിൽ ഇനിയും ജാതി പറയും. ജാതി പറയുന്നത് അപമാനമല്ല, അഭിമാനം ആണ്. ഈഴവ കുലത്തിൽ ഏറെയും ഉണ്ടായിരുന്നത് വൈദ്യൻമാർ ഉൾപ്പെടെയുള്ള ആളുകൾ ആയിരുന്നു എന്നിട്ടും ഡോ.പൽപുവിനെ ചെത്തുകാരൻ എന്ന് അവഹേളിച്ചു. ഇന്നും നമ്മെ പിന്നാക്കക്കാരനായി തളച്ചിടുവാൻ ശ്രമിക്കുന്നു. രാഷ്ട്രീയക്കാർ പലരൂപത്തിൽ പ്രവേശിച്ച് ഈഴവരെ പല തട്ടുകളാക്കി നിൽത്തുന്നു. ഇവിടെ മറ്റ് പല സഹോദര സമുദായങ്ങൾ പ്രതികരണ ശേഷിയുള്ള സമുദായമായി ഒന്നായി നിൽക്കുന്നു. നമ്മൾ ഇത് കണ്ട് പഠിക്കുക. ഡോ.പൽപ്പു പറഞ്ഞ പോലെ ഈഴവൻ എന്നതിൽ അഭിമാനിക്കണം.
അതികാരത്തിൽ അതസ്ഥിതൻ വന്നെങ്കിൽ മാത്രമെ നമ്മുക്ക് ജനസഖ്യാനുപാതികമായി അവകാശങ്ങൾ ലഭിക്കു. രാഷ്ട്രീയ നേതാക്കൾ പല സഹോദര സമുദായങ്ങളെയും വിദ്യാഭ്യാസ മേഖലയിൽ ഉയർത്തിയപ്പോൾ നമ്മെ തളർത്തി. എന്തുകൊണ്ട്, നമ്മുടെ കുഞ്ഞുങ്ങൾ ഒരിക്കലും ഉയരുകയും രക്ഷപെടുകയും ചെയ്യരുത് എന്ന് ഇക്കൂട്ടർ വിചാരിക്കുന്നു. ഈ രാജ്യത്തിൻ്റെ വരുമാനത്തിൻ്റെ നല്ല പങ്കും ചെലവിടുന്നത് വിദ്യാഭ്യാസ മേഖലയിൽ. ഇത് ലഭിക്കുന്നത് ആർക്ക് എന്ന് നാം പരിശോധിക്കുക. ഇന്ന് അടവ്നയം ആണ് രാഷ്ട്രീയക്കാർ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ നാം ചരിത്രത്തിൻ്റെ ഭാഗമായി മാറ്റപ്പെടരുത് എന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇരുട്ടിൽ ജീവിക്കുന്നവർ കോടതിയിൽ കയറിയിറങ്ങി നടക്കാതെ വെളിച്ചത്ത് വന്ന് നിന്ന് ജനകോടതിയിൽ വരുക. യോഗത്തിൻ്റെ ഇലക്ഷനെ എന്തിന് ഇക്കൂട്ടർ ഭയപ്പെടുന്നു. താൻ പാവപ്പെട്ടവൻ്റെ ചിക്കു പായയിൽ ഇരുന്ന് അവനോട് ഒപ്പം പ്രവർത്തിച്ച് വന്നവൻ ആണ്. നാം പാവങ്ങളുടെ ഹൃദയസ്പന്ദനം മനസിലാക്കുക. അവരിൽ ഒന്നായി നിന്ന് അവരെ മനസിലാക്കി വളർന്ന് വന്നവനായിരുന്നതിനാൽ എന്നെ തളർത്തുവാനും തകർക്കുവാനും കഴിയില്ല. വിമർശകർ ഇന്നലത്തെ എസ് എൻ ഡി പി യോഗത്തെയും ഇന്നത്തെ എസ് എൻ ഡി പി യോത്തെയും താരതമ്യം ചെയ്ത് നോക്കുക. ഇന്ന് യോഗം നിങ്ങൾക്ക് പ്രാപ്തമാണ്. പാവങ്ങളുടെ കണ്ണീര് കുടിക്കുന്ന ബ്ലേഡ് മാഫിയാക്കാരനെ തിരിച്ചറിയുന്നവരായി നിന്ന് സാമൂഹ്യനീതിക്ക് വേണ്ടി ഒന്നാകുവാൻ നമ്മുക്കാവണം എന്നും അങ്കമാലിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് കടന്നുവന്ന ജനസാഗരത്തോട് അദ്ദേഹം തുടർന്നു.
യൂണിയൻ ചെയർമാൻ ശ്രീ.കെ.കെ.കർണ്ണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന് യൂണിയൻ കൺവീനർ ശ്രീ. ഹരി വിജയൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ. ടി.എൻ.സദാശിവൻ, ശ്രീ.അനിൽ വലയൻ ചിറങ്ങര, ശ്രീ. ജയൻ പാറപ്പുറം, ശ്രീ.വിപിൻ കോട്ടക്കൂടി, സൈബർ സേന സംസ്ഥാന ചെയർമാൻ ശ്രീ.അനീഷ് പുല്ലുവേലിൽ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ ശ്രീ. മോഹിനി വിജയൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ അഡ്വ.ആനന്ദ് അങ്കമാലി ശാഖ പ്രസിഡന്റ്‌ ശ്രീ. എം. കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. മേഖലാ സ്വാഗതസംഘത്തിന് നേതൃത്വമേകിയ ശ്രീ.സുനിൽ പാലിശ്ശേരി കൃതജ്ഞത അർപ്പിച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *