വാദ്യകലാരത്നം കിടങ്ങൂർ വേണു അനുസ്മരണം, പുരസ്കാര സമർപ്പണം.

Spread the love

വാദ്യകലാരത്നം കിടങ്ങൂർ വേണു അനുസ്മരണവും , കിടങ്ങൂർ വേണു സ്മാരക വാദ്യകലാനിധി പുരസ്കാര സമർപ്പണവും നടന്നു. കിടങ്ങൂർ കുളപ്പുരക്കാവ് ക്ഷേത്രാങ്കണത്തിൽ വച്ച് നടന്ന അനുസ്മരണ യോഗത്തിൽ എഴുത്തുകാരനും, പത്രപ്രവർത്തകനുമായ പാലേലി മോഹൻ അനുസ്മരണ പ്രഭാഷണം നടത്തി. കാലടി ശ്രീശങ്കരാചാര്യ കോളേജ് റിട്ട. പ്രൊഫസർ വിഷ്ണു ഭട്ടതിരിപ്പാട് മുതിർന്ന വാദ്യകലാകാരൻ ചെങ്ങമനാട് ദാസൻ നായർക്ക് പതിനായിരത്തി ഒന്ന് രൂപയും, ഫലകവുമടങ്ങുന്ന കിടങ്ങൂർ വേണു സ്മാരക വാദ്യകലാനിധി പുരസ്കാരം സമർപ്പിച്ചു. ക്ഷേത്ര ട്രസ്റ്റി ധനഞ്ജയൻ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു. കിടങ്ങൂർ എൻ.എസ്.എസ്. കരയോഗം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ നായർ, സുബ്രഹ്മണ്യൻ വാര്യർ, ഹരി കോച്ചേരി, എസ്.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ: കിടങ്ങൂർ വേണു സ്മാരക വാദ്യകലാനിധി പുരസ്കാരം വാദ്യകലാകാരൻ ചെങ്ങമനാട് ദാസൻ നായർക്ക് പ്രൊഫ. വിഷ്ണു ഭട്ടതിരിപ്പാട് നൽകുന്നു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *