സഹോദരൻ അയ്യപ്പൻ അനുസ്മരണ സമ്മേളനം ആലുവ എസ് എൻ ഡി പി യൂണിയൻ ആഥാനത്ത്

Spread the love

ആലുവ:എസ് എൻ ഡി പി യോഗം നേതാവും കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളുമായിരുന്ന സഹോദരൻ അയ്യപ്പന്റെ അനുസ്മരണ സമ്മേളനം ആലുവ എസ് എൻ ഡി പി യൂണിയൻ യൂത്ത്മൂവ്മെന്റ്, വനിതാ സംഘം, സൈബർ സേന യൂണിയൻ സമിതികളുടെ ആഭിമുഖ്യത്തിൽ യൂണിയൻ ആസ്ഥാനത്ത് നടന്നു. വനിതാ സംഘം പ്രസിഡന്റ്‌ ശ്രീമതി. ലത ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ്‌ ശ്രീ. വി. സന്തോഷ്‌ ബാബു അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
വൈപ്പിൻ ദ്വീപിനെ എറണാകുളം പട്ടണവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ പാലം വിഭാവനം ചെയ്ത ക്രാന്തദർശിയായ മുൻ കൊച്ചി പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന സഹോദരന്റെ ക്രാന്ത ദർശ്വിത്വം ഇന്നത്തെ ജനാധിപത്യ തലമുറയ്ക്ക് മാർഗദർശനം നല്കുന്നു. എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

യൂണിയൻ സെക്രട്ടറി ശ്രീ. എ. എൻ. രാമചന്ദ്രൻ അവർകൾ സ്വാഗതം ആശംസിച്ചു. യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് യൂണിയൻ വൈസ് പ്രസിഡന്റ്‌ ശ്രീ. പി.ആർ. നിർമ്മൽ കുമാർ, ശാഖ ഭാരവാഹികളായ സർവ്വശ്രീ. ശശി തൂമ്പായിൽ, എം. കെ. രാജീവ്‌, ദിലീപ് കുമാർ, ബേബി, കോമളകുമാർ, മനോഹരൻ തറയിൽ, അഡ്വ. കെ. പി. രാജീവൻ, ദേവദാസ് എന്നിവർ സംസാരിച്ചു. യോഗം ബോർഡ് മെമ്പർ ശ്രീ. വി. ഡി. രാജൻ അവർകൾ കൃതജ്ഞത രേഖപെടുത്തി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *