കാലടി പോലീസ് സ്റ്റേഷനിലേക്ക് കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ  മാർച്ച് നടത്തി.

Spread the love

കാലടി :
കോൺഗ്രസ് നേതാക്കളെയും മാധ്യമ പ്രവർത്തകരെയും  നിരന്തരം കള്ളക്കേസുകളിൽ  കുടുക്കി വേട്ടയാടുന്ന  പിണറായി വിജയൻ സർക്കാരിന്റെ പ്രതികാര നടപടികൾക്കെതിരെയും  കെ.എസ്.യു. വിന്റെയും  കോൺഗ്രസ്സിന്റെയും പ്രവർത്തകരെ തെരഞ്ഞ്  പിടിച്ച് കള്ളക്കേസ് ചമച്ച് അർദ്ധ രാത്രിയിൽ വീടുകൾ റെയ്ഡ് ചെയ്ത് ഭയപ്പെടുത്തി കോൺഗ്രസിന്റെയും കെ.എസ്.യു.വിന്റെയും  പ്രവർത്തനങ്ങളെ അടിച്ചമർത്താൻ കാലടി പോലീസ് നടത്തുന്ന ഗൂഢനീക്കങ്ങൾക്കെതിരെയും പ്രതിഷേധിച്ച് കൊണ്ട്  കാലടി പോലീസ് സ്റ്റേഷനിലേക്ക് കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ  മാർച്ച് നടത്തി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.സി.പി.എം ഭരണത്തിന് കീഴിൽ ഇരട്ട നീതിയാണ് പോലിസ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വശത്ത് പ്രതിപക്ഷ നേതാക്കളെയും, മാധ്യമങ്ങളെയും കള്ളക്കേസുകളിൽ കുടുക്കി ജയിലിലടയ്ക്കാൻ ശ്രമിക്കുന്നു.
മറു വശത്ത് ഭരണ സ്വാധീനമുപയോഗിച്ച് സ്വന്തം
അഴിമതികൾക്ക് മറപിടിക്കാൻ ഭരണയന്ത്രത്തെ ദുരുപയോഗപ്പെടുത്തുന്നതായും ഷിയാസ് പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് 
സെബി കിടങ്ങേൻ അദ്ധ്യക്ഷത വഹിച്ചു..
അഡ്വ.കെ.ബി. സാബു,
മനോജ് മുല്ലശ്ശേരി, പി.വി.സജീവൻ,
പി.വി.ജോസ്, എസ്.ബി.ചന്ദ്രശേഖരവാര്യർ,
ജോയ് പോൾ,
ഷൈജൻ തോട്ടപ്പിള്ളി,
വിൽസൺ കോയിക്കര,
കൊച്ചുത്രേസ്യ തങ്കച്ചൻ,
ബിജു കാവുങ്ങ,
അനിമോൾ
ബേബി,
പോൾസൺ കാളാംപറമ്പിൽ,
സിജു ഈരാളി,
കെ.ഒ.വർഗ്ഗീസ്,
ടി.സി.ഷാജു,
എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ത്രിതല  പഞ്ചായത്ത് ജനപ്രതിനിധികൾ,  മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നല്കി
കാലടി പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് കാലടി കെ.എസ്.ഇ.ബി. ജംങ്ഷനിൽ പോലിസ് തടഞ്ഞു. മാർച്ചിൽ വിദ്യാർത്ഥികളും വനിതകളുമടക്കം നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *