സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ജോസ് മാവേലിക്ക് ഇരട്ട സ്വർണം

Spread the love

സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക്ക് മീറ്റിൽ ഇരട്ട സ്വർണം നേടി ജോസ് മാവേലി ജില്ലയുടെ അഭിമാനമായി. കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷനാണ് കോഴിക്കോട് സർവ്വകലശാല സ്റ്റേഡിയത്തിൽ ചാമ്പ്യൻഷിപ്പ് മീറ്റ് സംഘടിപ്പിച്ചത്. 70+ വിഭാഗത്തിൽ മത്സരിച്ച ജോസ് മാവേലി ഓട്ടത്തിൽ 200 മീറ്ററിലും , 400 മീറ്ററിലുമാണ് സ്വർണം നേടിയത്. ദിനംപ്രതിയുള്ള ചിട്ടയായ പരിശീലനമാണ് 72 കാരനായ ജോസ് മാവേലിയുടെ അസൂയാവഹമായ ഈ നേട്ടത്തിന് പിന്നിൽ. ഒക്ടോബറിൽ ദുബായിയിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ ഓപ്പൺ വെറ്ററൻ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ തയ്യാറെടുക്കയാണ് അദ്ദേഹം. 2004-ല്‍ തായ്‌ലന്റില്‍വച്ച് നടന്ന ഏഷ്യന്‍മീറ്റില്‍ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററന്‍ ഓട്ടക്കാരന്‍ എന്ന പദവി നേടിയിട്ടുണ്ട്. 2006-ല്‍ ബംഗളുരുവില്‍വച്ച് നടന്ന ഏഷ്യന്‍മീറ്റില്‍ 100 മീറ്ററില്‍ സില്‍വറും 2010 ല്‍ മലേഷ്യയില്‍വച്ച് നടന്ന ഏഷ്യന്‍ മീറ്റില്‍ വെങ്കലവും നേടി അന്തര്‍ദേശീയ തലത്തിലും ഭരതത്തിനഭിമാനമായിട്ടുണ്ട്.

തെരുവില്‍ അലയുന്ന കുട്ടികള്‍ക്കുവേണ്ടി 1996 ല്‍ തുടങ്ങിയ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുന്‍ചെയര്‍മാനുമാണ് കായിക പ്രേമിയായ ജോസ് മാവേലി. 2008-ല്‍ കുട്ടികളിലെ കായിക പ്രതിഭ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനസേവ സ്‌പോട്‌സ് അക്കാദമി എന്ന സ്ഥാപനവും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 2022 ലെ കേരള സന്തോഷ് ട്രോഫി ടീമില്‍ ഇടംനേടി കേരളത്തിനഭിമാനമായി മാറിയ ബിബിന്‍ അജയന്‍ അടക്കം നിരവധി കുട്ടികള്‍ വിവിധ കായിക വിഭാഗങ്ങളില്‍ ജില്ലാ- സംസ്ഥാന തലത്തില്‍ മികവു പുലര്‍ത്തി പ്രതിഭ തെളിയിച്ചിട്ടുണ്ട്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *