ആവേശോജ്വലമായി പുനർജനി. വിദ്യാധിരാജ വിദ്യാഭവൻ പൂർവ വിദ്യാർത്ഥി സംഗമം

Spread the love

ആലുവ: ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർസെക്കൻഡറി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമമായ പുനർജനി 2023 വിദ്യാധിരാജ വിദ്യാഭവൻ സ്കൂൾ അങ്കണത്തിൽ ഹൈക്കോടതി ജഡ്ജിമാരായ മുരളി പുരുഷോത്തമനും സി ജയചന്ദ്രനും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘടനയായ വിദ്യാധിരാജ വിദ്യാഭവൻ ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന്റെ (വോസ) നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വോസ പ്രസിഡന്റ് പ്രേംലാൽ അധ്യക്ഷനായി. ഗീതാഭവൻ ട്രസ്റ് ചെയർമാൻ സുന്ദരം ഗോവിന്ദ്, മാനേജിങ് ട്രസ്റ്റീ പി എൻ രാമൻ നമ്പൂതിരി, സിറിയൻ ഓർത്തഡോക്സ് മൂവാറ്റുപുഴ മെത്രാപ്പോലീത്ത മാത്യു മോർ അന്തിമോസ്, വോസ സെക്രട്ടറി കെ സി നരേന്ദ്രൻ, വൈസ് പ്രസിഡന്റ് ആർ പത്മകുമാർ, പ്രിൻസിപ്പാൾ ആർ ഗോപി, സിനിമാ താരം അക്ഷയ് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരുടെ ഗുരുപൂജ നടന്നു. നിരവധി പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, അധ്യാപകർ, അനധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്ത പരിപാടിക്ക് ശേഷം പൂർവ വിദ്യാർത്ഥികളുടെ കലാസംഗമം നടന്നു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *