ഗുരുദേവ ജയന്തിയാഘോഷം: ആലുവയിൽ ആവേശമായി ഇരുചക്ര വാഹന റാലി
169-ാമത് ശ്രീനാരായണ ഗുരുദേവജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലുള്ള ഇരുചക്ര വിളംബര റാലി തോട്ടക്കാട്ടുകരയിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്തു. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് അംഗങ്ങളായ വി.ഡി. രാജൻ, പി.പി. സനകൻ, കൗൺസലർമാരായ കെ.കെ. മോഹനൻ, സജീവൻ ഇടച്ചിറ, വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സൈബർ സേന ചെയർമാൻ ജഗൽ കുമാർ, എന്നിവർ സംബന്ധിച്ചു. വിവിധ പോഷക സംഘടന ഭാരവാഹികളും പങ്കെടുത്തു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട് സ്വാഗതവും വടക്കൻ മേഖലാ ക്യാപ്ടൻ സുനീഷ് പട്ടേരിപ്പുറം നന്ദിയും പറഞ്ഞു.
തെക്കൻ മേഖലാ ക്യാപ്ടൻ നിബിൻ നൊച്ചിമയുടെയും വൈസ് ക്യാപ്ടൻ ശരത്ത് തായിക്കാട്ടുകരയുടെയും നേതൃത്വത്തിൽ 28 ശാഖകളിൽ പര്യടനം നടത്തി റാലി വൈകിട്ട് ആലുവ ശാഖയിൽ സമാപിച്ചു.
വടക്കൻ മേഖലാ റാലി 33 ശാഖകളിൽ പര്യടനം നടത്തി ചെങ്ങമനാട് സമാപിച്ചു. ചെങ്ങമനാട് ശാഖയിൽ നടന്ന സമാപന സമ്മേളനം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ. ദിനേശ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ വി.എ. ചന്ദ്രൻ, ശാഖാ സെക്രട്ടറി കെ.ഡി. സജീവൻ, ശ്രീജിനിൽ ചാലക്കൽ എന്നിവർ സംസാരിച്ചു.
Comments (0 Comments)