ചരിത വഴികളിലൂടെ ഒരു സൈക്കിൾ സവാരി…
Muziris Heritage Projects , Department of Tourism, Government of Kerala യുടെയും ഇസാഫ് ഫൌണ്ടേഷന്റെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി Pedalling through history എന്ന Cyclothon പരിപാടി കേരളത്തിലെ വിവിധ Cycling Club കളുമായി സഹകരിച്ചു സംഘടിപ്പിച്ചു. പരിപാടിക്കുവേണ്ട സാങ്കേതിക സഹായങ്ങൾ ഇസാഫ് ബാങ്ക് നൽകി. പ്രചോദൻ ഡെവലപ്പ്മെന്റ് സർവീസസ് (PDS), ഹെൽത്ത്ബ്രിഡ്ജ് ഫൌണ്ടേഷൻ ഓഫ് കാനഡ തുടങ്ങിയവർ പരിപാടിയുടെ മറ്റു പാർട്ണഴ്സ് ആയിരുന്നു. കൊടുങ്ങല്ലൂർ MLA വിആർ സുനിൽകുമാർ പരിപാടിയുടെ ഫ്ലാഗ് ഓഫും ഉദ്‌ഘാടനവും നിർവഹിച്ചു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി Muziris Heritage Projects, ഇസാഫ് ഫൌണ്ടേഷൻ & കേരളത്തിലെ വിവിധ സൈക്കിളിംഗ് ക്ളബുകളുടെയും നേതൃത്വത്തിൽ സൈക്കിൾ റൈഡ് സംഘടിപ്പിച്ചു.കൊടുങ്ങല്ലൂർ MLA യും അഡ്വേക്കറ്റും കൂടിയായ വിആർ സുനിൽകുമാർ പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയും തുടർന്ന് ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. മുസിരിസ് ഹെറിറ്റേജ് പ്രോജെക്ടസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ഡോക്ടർ മനോജ് കുമാർ കെ പരിപാടിയിൽ സ്വാഗത പ്രഭാഷണം നടത്തി.
പരിപാടിയുടെ റൈഡ് ബ്രീഫിങ് ക്രാൻങ്കനൂർ pedellers മഹേഷ് പൂവ്വത്തുംകടവിൽ നിർവഹിച്ചു.
ബൈസൈക്കിൾ റൈഡിൽ ക്രാൻങ്കനൂർ pedellers,അമിറ്റി റൈഡേഴ്‌സ് ,മുസിരിസ് സൈക്ലിസ്റ്സ് ക്ലബ് ,മാള ബൈക്കേഴ്‌സ് ക്ലബ് ,sn പുരം റൈഡേഴ്‌സ് ,തൃശൂർ ബൈക്കേഴ്‌സ് ക്ലബ്,ചാവക്കാട് സൈക്ലിംഗ് ക്ലബ്, ടീം റൈഡേഴ്‌സ്, തൃശൂർ ഓൺ എ സൈക്കിൾ,കോട്ടക്കൽ സൈക്ലിംഗ് ക്ലബ്,ഇരിഞ്ഞാലക്കുട സൈക്ലിംഗ് ക്ലബ്,ലേസി റൈഡേഴ്‌സ്,പെലോടോൺ പെടലേഴ്സ്,ലൈഫ് റൈഡേഴ്‌സ് ,കാഞ്ചന റൈഡേഴ്‌സ് ക്ലബ് തുടങ്ങി ഒട്ടനവധി ക്ലബ്ബുകൾ പെഡലിങ് ത്രൂ ഹിസ്റ്റോറിയിലേക്ക് സൈക്ലിംഗ് ചെയ്തു.
തുടർന്ന് ജേഴ്‌സി ഡിസ്ട്രിബ്യുഷനും കൂടാതെ ചേരമാൻ ജുമാ മസ്ജിദ്, അബ്ദു റഹ്മാൻ സാഹിബ് മെമ്മോറിയൽ , സഹോദരൻ അയ്യപ്പൻ സ്മാരകം തുടങ്ങിയ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു,സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ ടീം ലഞ്ചും വിശ്രമവും കഴിഞ്ഞ ശേഷം പറവൂർ ജൂത സിനഗോഗ് ,പാലിയം തറവാട്,പാലിയം കോവിലകം സന്ദർശിച്ച് പോര്ച്ചുഗീസ് ഫോർട്ടിൽ റൈഡ് അവസാനിച്ചു. തുടർന്ന് കൊടുങ്ങല്ലൂർ ഡി വൈ എസ് പി, സലീഷ് സർട്ടിഫിക്കറ്റ് വിതരണവും റെയ്‌ഡിൽ പങ്കെടുത്തവർക്ക് അവാർഡ് വിതരണവും നടത്തി.
ESAF ഫൌണ്ടേഷൻ അസ്സോസിയേറ്റ് ഡയറക്ടർ, ജോൺ പി. ഇഞ്ചക്കലൊടി, എൻ എസ്, ഇസാഫ് ഫൌണ്ടേഷൻ പ്രോഗ്രാംസ് മാനേജർ എം. പി ജോർജ്, ഇസാഫ് ബാങ്ക് മാർക്കറ്റിംഗ് ഹെഡ്, ലിജിത്, മുസിരിസ് ഹെറിറ്റേജ് പ്രോജെസ്റ്സ് ലിമിറ്റഡിന്റെ ബാബുരാജ് കെവി, ഇബ്രാഹിം സബിൻ, ഹരൺ, അഖിൽ, സജ്ന, മിഥുൻ, ഡിസൈനർ ഹാഷിം, സൈക്കിൾ റൈഡ് ഓർഗനൈസേഴ്സ് മഹേഷ്, മുനീർ, നിസാം, വിനായകൻ, റൈഡേഴ്സ് ലെജു ലെനിൻ, അതുൽ, ജാക്സൺ, രാകേഷ്, വർഗീസ്, ശ്രീനാഥ്, ഉണ്ണികൃഷ്ണൻ, നജുമു, പ്രശാന്ത്, ശീതൾ, മായ, കല, സജിത തുടങ്ങിവർ പരിപാടിയിൽ സംബന്ധിച്ചു.
Comments (0 Comments)