സീറോ മലബാർ സഭയുടെ മംഗലപ്പുഴ വൈദിക സെമിനാരിയിൽ ശിവഗിരി മഠത്തിലെ പ്രബോധതീർത്ഥ സ്വാമികൾ ഗുരുദേവ ദർശനത്തെ കുറിച്ച് പഠന ക്ലാസ് എടുത്തു.

Spread the love

സീറോ മലബാർ സഭയുടെ മംഗലപ്പുഴ പോന്തിഫിക്കൽ വൈദിക സെമിനാരിയിൽ വൈദിക പട്ടത്തിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ശിവഗിരി മഠത്തിലെ പ്രബോധതീർത്ഥ സ്വാമികൾ ഗുരുദേവ ദർശനത്തെ കുറിച്ച് പഠന ക്ലാസ് എടുത്തു . ഗുരുവിന്റെ ജാതി ലക്ഷണം എന്ന കൃതിയെ ആസ്പദമാക്കിയായിരുന്നു പഠന ക്ലാസ് നടന്നത് . തുടർന്ന് ഭാരതീയ ആസ്തിക ദർശനങ്ങളിലെ ചിന്താപദ്ധതികൾ എന്ന വിഷയത്തെ കുറിച്ചും സ്വാമികൾ ക്ലാസ് എടുത്തു . സെമിനാരിയിലെ മുന്നൂറോളം പഠിതാക്കൾ ക്ലാസിൽ പങ്കെടുത്തു.
സെമിനാരിയുടെ ഫിലോസഫി അധ്യാപകൻ ഫാദർ കുര്യൻ ക്ലാസ് ഉദ്ഘാടനം ചെയ്തു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *