ആലുവ. എടയപ്പുറം എസ് എൻ ഡി പി ഗ്രന്ഥശാലയുടെ ആറാമത് ഗൃഹ സദസ്സ് അരങ്ങേറി.

Spread the love

അക്ഷരം വീട്ട് മുറ്റത്തേക്ക് എന്ന ആശയവുമായിട്ടാണ് ഗ്രന്ഥശാല ഈ തരം ഗൃഹസദസ്സുകൾ സംഘടിപ്പിക്കുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് സി കെ ജയൻ പറഞ്ഞു. കുമാരനാശാന്റെ ചണ്ടാലഭിക്ഷുകിയെന്ന ഖണ്ഡകാവ്യത്തിന്റെ കാലീക പ്രസക്‌തി വിശദീകരിച്ച് കൊണ്ട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ ചടങ്ങുകളുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഹിത ജയകുമാർ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എസ് എ എം കമാൽ ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി കെ കെ സുബ്രമണ്യൻ കമ്മറ്റി അംഗങ്ങളായ ഡോ. അനസ് അബ്ദുൾ അസീസ് ജയകുമാർ ബി ദിലീപൻ വി പി വനിതാ വേദി പ്രസിഡന്റ് നസീന മുഹമ്മദാലി സെ ക്രട്ടറി റാണി സനൽകുമാർ ബാലവേദി പ്രസിഡന്റ് അഭയ് കൃഷ്ണ സെക്രട്ടറി റിത മർയം ഗൃഹനാഥൻ സുധീപ് വി കെഎന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ഗ്രന്ഥശാലയിൽ നടത്തിയ ചെസ്സ് കാരംസ് മത്സര വിജയികൾക്ക് സമ്മാനദാനവും നിർവ്വഹിച്ചു.
ഗ്രന്ഥശാല സെക്രട്ടറി സി എസ് അജിതൻ സ്വാഗതം ആശംസിച്ചു ഗ്രന്ഥശാല വൈസ് പ്രസിഡന്റ് പി എം അയൂബ് നന്ദിയും പ്രകാശിപ്പിച്ചു.

തുടർന്ന് ഗ്രന്ഥശാലയിലെ ബാലവേദിയുടെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറി. വനിതാവേദി കമ്മറ്റി അംഗം നസ്ലിൻ എ എ പരിപാടികൾക്ക് നേതൃത്വം നൽകി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *