ശ്രീനാരായണ ഗുരുദേവ ജയന്തി വിളംബരം ചെയ്തുകൊണ്ട് ആലുവ പട്ടണത്തിൽ ദിവ്യജ്യോതി റിലേ നടന്നു.
ആലുവ: 169- മത് ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആലുവ എസ് എൻ ഡി പി യൂണിയനിൽ നടക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ മൂന്നാംഘട്ട പരിപാടിയായ ആലുവ യൂണിയന്റെ നേതൃത്വത്തിലുള്ള യൂണിയൻ യൂത്ത് മൂവ്മെന്റ്, സൈബർ സേന, വനിതാ സംഘം, കുമാരി സംഘം, ബാലജനയോഗം യൂണിയൻ സമിതികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ദിവ്യ ജ്യോതി റിലേ ആലുവ യൂണിയൻ പ്രസിഡന്റ് ശ്രീ. വി. സന്തോഷ് ബാബു അവർകളുടെ അദ്ധ്യക്ഷതയിൽ എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി ശ്രീ. അരയാക്കണ്ടി സന്തോഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
ശിവഗിരി മഠം ശ്രീമത് പ്രേമാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.
യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് യൂണിയൻ സെക്രട്ടറി ശ്രീ. എ.എൻ. രാമചന്ദ്രൻ, യോഗം ബോർഡ് മെമ്പർ മാരായ ശ്രീ. വി.ഡി. രാജൻ, ശ്രീ. പി.പി. സനകൻ, യൂണിയൻ കൗൺസിലർ ശ്രീ. സജീവൻ ഇടച്ചിറ, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ശ്രീ. അമ്പാടി ചെങ്ങമനാട്, ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം ഡയരക്ടർ ശ്രീ. പ്രതാപൻ ചേന്ദമംഗലം എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ശ്രീമതി ലത ഗോപാലകൃഷ്ണൻ സ്വാഗതവും, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ശ്രീ. സുനീഷ് പട്ടേറിപ്പുറം കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽനിന്നും ആശ്രമം മേൽശാന്തി ശ്രീ. ജയന്തൻ ശാന്തികൾ തിരിതെളിയിച്ച് എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി ശ്രീ. അരയാക്കണ്ടി സന്തോഷിന് കൈമാറിയ ദീപശിഖയുമായി…
റിലേ ക്യാപ്റ്റൻ യൂണിയൻ യൂത്ത് മൂവ്മെന്റ് ജോ. സെക്രട്ടറി ശ്രീ. അഖിൽ ഇടച്ചിറ, വൈസ് ക്യാപ്റ്റൻ യൂണിയൻ സൈബർ സേന കൺവീനർ ശ്രീ. ദീപക് മാങ്ങാമ്പിള്ളി എന്നിവർ നയിച്ച ജ്യോതി റിലേ ആലുവ പട്ടണത്തെ വലം ചുറ്റി ബാങ്ക് ജങ്ഷനിൽ എത്തിയപ്പോൾ യൂണിയൻ പരിധിയിലെ 61 ശാഖകളിൽ നിന്നുള്ള വനിതാ സംഘം പ്രവർത്തകരുടെയും ശാഖ ഭാരവാഹികളുടെയും വിവിധ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ വാദ്യ ഘോഷങ്ങളുടെയും പൂത്താലങ്ങളുടെയും അകമ്പടിയോടെ ആശ്രമത്തിലേക്ക് ആണയിച്ചു. ആശ്രമത്തിൽ എത്തിയശേഷം ദീപശിഖ യൂണിയൻ പ്രസിഡന്റ് ശ്രീ. വി. സന്തോഷ് ബാബു അവർകൾക്ക് കൈമാറി.
21,22,23,24 തീയതികളിൽ ആലുവ യൂണിയൻ പരിധിയിലെ 61 ശാഖകളിലേക്ക് നടക്കുന്ന ജ്യോതി പര്യടനം ക്യാപ്റ്റൻ ശ്രീ. വി. സന്തോഷ് ബാബു, വൈസ് ക്യാപ്റ്റൻമാരായ ശ്രീ. എ.എൻ. രാമചന്ദ്രൻ, ശ്രീ. പി.പി. സനകൻ എന്നിവർ നയിക്കും.
Comments (0 Comments)