169- മത് ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആലുവ എസ് എൻ ഡി പി യൂണിയനിൽ രഥ ഘോഷയാത്ര ആരംഭിച്ചു.
169- മത് ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആലുവ എസ് എൻ ഡി പി യൂണിയനിൽ നാല് ദിവസങ്ങളിലായി നടത്തുന്ന രഥ ഘോഷയാത്രയ്ക്ക് മുന്നോടിയായി ആലുവ വൈദിക മഠത്തിൽ ശ്രീ. ഗുരുവരം വേണുഗോപാൽ ഭദ്രദീപം തെളിയിച്ചു. തുടർന്ന് ആലുവ അദ്വൈതാശ്രമത്തിലെ കിടാവിളക്കിൽ നിന്നും ശ്രീമത് പ്രേമാനന്ദ സ്വാമികൾ ദീപശിഖ തെളിയിച്ചു. ജ്യോതി പര്യടനത്തിന്റെ ക്യാപ്റ്റൻ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, വൈസ് ക്യാപ്റ്റന്മാരായ യൂണിയൻ സെക്രട്ടറി എ. എൻ. രാമചന്ദ്രൻ, യോഗം ബോർഡ് മെമ്പർ പി.പി. സനകൻ എന്നിവർ ജ്യോതി പര്യടനത്തിന് നേതൃത്വം നൽകി.
രാവിലെ 9.30- ന് എളവൂർ ശാഖയിൽ ആദ്യ സ്വീകരണം ഏറ്റുവാങ്ങി പ്രയാണം ആരംഭിച്ച ജ്യോതി പര്യടനം വൈകിട്ട് 6 മണിക്ക് സൗത്ത് അടുവാശ്ശേരി ശാഖയിൽ പര്യവസാനിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖ പ്രസിഡന്റ് പി.വി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ കൗൺസിലർമാരായ വി.എ.ചന്ദ്രൻ, കെ. ബി. അനിൽകുമാർ, യൂണിയൻ വനിതാ സംഘം കൗൺസിലർമാരായ ഷിബി ബോസ്, ലതിക ഷാജി, യൂണിയൻ യൂത്ത്മൂവ്മെന്റ് കൗൺസിലർ രഞ്ജിത്ത് അടുവാശ്ശേരി, യൂണിയൻ വൈദിക സമിതി ചെയർമാൻ വിജയൻ ശാന്തി, പെൻഷൻ കൗൺസിൽ സെക്രട്ടറി ടി. കെ. രാജപ്പൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ജ്യോതി ക്യാപ്റ്റൻ വി. സന്തോഷ് ബാബു മറുപടി പ്രസംഗം നടത്തി ശാഖ സെക്രട്ടറി ടി.എസ്. സിജുകുമാർ സ്വാഗതവും, ശാഖ വൈസ് പ്രസിഡന്റ് എൻ.കെ. ഗോപാലൻ കൃതജ്ഞതയും രേഖപ്പെടുത്തി. നാളെ പുതുവാശ്ശേരി ശാഖയിൽ നിന്നും ആരംഭിച്ച് ശ്രീമൂലനഗരം ശാഖയിൽ സമാപിക്കും.
Comments (0 Comments)