169- മത് ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആലുവ എസ് എൻ ഡി പി യൂണിയനിൽ നാല് ദിവസങ്ങളിലായി നടത്തുന്ന രഥ ഘോഷയാത്രയുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം കുന്നത്ത്നാട് എസ് എൻ ഡി പി യൂണിയൻ ചെയർമാൻ കെ. കെ. കർണൻ ഉദ്ഘാടനം നിർവ്വഹിച്ചു.

Spread the love

169- മത് ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആലുവ എസ് എൻ ഡി പി യൂണിയനിൽ നാല് ദിവസങ്ങളിലായി നടത്തുന്ന രഥ ഘോഷയാത്രയ്ക്ക് ആലുവ അദ്വൈതാശ്രമത്തിലെ കിടാവിളക്കിൽ നിന്നും സ്വാമിനി നാരായണ ചിത് വിലാസിനി ദീപശിഖ തെളിയിച്ചു. ജ്യോതി പര്യടനത്തിന്റെ ക്യാപ്റ്റൻ യൂണിയൻ പ്രസിഡന്റ്‌ വി. സന്തോഷ്‌ ബാബു, വൈസ് ക്യാപ്റ്റന്മാരായ യൂണിയൻ സെക്രട്ടറി എ. എൻ. രാമചന്ദ്രൻ, യോഗം ബോർഡ് മെമ്പർ പി.പി. സനകൻ എന്നിവർ ജ്യോതി പര്യടനത്തിന് നേതൃത്വം നൽകി.
രാവിലെ 9.30- ന് പുതുവാശ്ശേരി ശാഖയിൽ ആദ്യ സ്വീകരണം ഏറ്റുവാങ്ങി പ്രയാണം ആരംഭിച്ച ജ്യോതി പര്യടനം വൈകിട്ട് 6 മണിക്ക് ശ്രീമൂലനഗരം ശാഖയിൽ പര്യവസാനിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം കുന്നത്ത് യൂണിയൻ ചെയർമാൻ കെ. കെ. കർണൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖ പ്രസിഡന്റ്‌ ഒ.കെ. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ കൗൺസിലർ കെ. കുമാരൻ ,, യൂണിയൻ വനിതാ സംഘം കൗൺസിലർ ലത ഹരിദാസ്, ശ്രീനാരായണ പെൻഷൻ കൗൺസിൽ കേന്ദ്ര സമിതി അംഗം ശശി തൂമ്പായിൽ, യൂണിയൻ ~യൂത്ത്മൂവ്മെന്റ കൗൺസിലർ ഷാൻ ഗുരുക്കൾ, യൂണിയൻ കൗൺസിലിംഗ് ഫോറം പ്രസിഡന്റ്‌ ബിജു വാലത്ത്, ശ്രീനാരായണ ധർമ്മ പഠനകേന്ദ്രം കോഡിനേറ്റർ എ. എൻ. രാജൻ, പെൻഷൻ കൗൺസിൽ കേന്ദ്ര സമിതി അംഗം വിജയൻ നായത്തോട് എന്നിവർ ആശംസകൾ അർപ്പിച്ചു. ജ്യോതി ക്യാപ്റ്റൻ വി. സന്തോഷ്‌ ബാബു മറുപടി പ്രസംഗം നടത്തി ശാഖ സെക്രട്ടറി വി.എൻ. ബാബുരാജ് സ്വാഗതവും, ശാഖ വൈസ് പ്രസിഡന്റ്‌ വി. കെ. സദാനന്ദൻ കൃതജ്ഞതയും രേഖപ്പെടുത്തി. നാളെ തോട്ടക്കാട്ടുകര ശാഖയിൽ നിന്നും ആരംഭിച്ച് നോർത്ത് മുപ്പത്തടം ശാഖയിൽ സമാപിക്കും.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *