ആലുവ എസ് എൻ ഡി പി യൂണിയനിൽ നാല് ദിവസങ്ങളായി കടന്നുവന്ന ജ്യോതി പര്യടനം സമാപിച്ചു.
ആലുവ: ആലുവ എസ് എൻ ഡി പി യൂണിയന്റെ ജ്യോതി പര്യടനം നാലാം ദിവസം കീഴ്മാട് ശാഖയിൽ സമാപിച്ചു. ശ്രീനാരായണ സുഹൃദ്സമിതി പ്രസിഡന്റ് കെ. പി. അനിൽകുമാർ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.
ശാഖാ പ്രസ്സിഡൻ്റ് എം.കെ. രാജീവ് അധ്യക്ഷത വഹിച്ചു.
ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, യൂണിയൻ സെക്രട്ടറി എ. എൻ. രാമചന്ദ്രൻ, യുണിയൻ വനിത സംഘം കൗൺസിലർമാരായ ഷിജി ഷാജി, രശ്മി ദിനേശ്, യുണിയൻ യൂത്ത്മൂവ്മെന്റ് കൗൺസിലർമാരായ ശരത് തായ്ക്കാട്ടുകര, രാജേഷ് എടയപ്പുറം, യൂണിയൻ കുമാരി സംഘം കൗൺസിലർ അനഘ അശോകൻ
എന്നിവർ ആശംസകൾ അർപ്പിച്ചു. ജ്യോതി വൈസ് ക്യാപ്റ്റൻ യോഗം ബോർഡ് മെമ്പർ പി.പി. സനകൻ മറുപടി പ്രസംഗം നടത്തി.
ശാഖ സെക്രട്ടറി എം. കെ. ഗിരീഷ് സ്വാഗതവും
യൂണിയൻ കമ്മിറ്റി അംഗം പി.പി. സുരേഷ് കൃതജ്ഞതയും രേഖപ്പെടുത്തി.
Comments (0 Comments)