പുതുപ്പള്ളിയിൽ ബി ഡി ജെ എസ്സ് നേതൃത്വത്തിൽ സൗഹൃദ കൂട്ടായ്മകൾ നടക്കുന്നു.
പുതുപ്പള്ളിയിൽ ബി ഡി ജെ എസ്സ് നേതൃത്വത്തിൽ സൗഹൃദ കൂട്ടായ്മകൾ നടക്കുന്നു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലിജിൻ ലാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ ശ്രീ.തുഷാർ വെള്ളാപ്പള്ളിയുടെ മഹനീയ സാന്നിധ്യത്തിൽ പാമ്പാടി മേഖലയിൽ പാമ്പാടി ശിവദർശന ക്ഷേത്രത്തിന് സമീപം ചെമ്പംകുഴി മാക്കത്തടത്തിൽ മുൻ പഞ്ചായത്ത് മെമ്പർ സരസമ്മ ശശിധരന്റെ വസതിയിൽ സൗഹൃദ കൂട്ടായ്മ നടത്തി. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച കൂട്ടായ്മയിൽ ബി ഡി ജെ എസ്സ് സംസ്ഥാന നേതാക്കളായ എ.ജി.തങ്കപ്പൻ, കെ.പദ്മകുമാർ, അഡ്വ.സിനിൽ മുണ്ടപ്പള്ളി, രാജേഷ് നെടുമങ്ങാട് എന്നിവരും മറ്റ് സംസ്ഥാന, ജില്ലാ ഭാരവാഹികളും പ്രസംഗിച്ചു.
Comments (0 Comments)