ഗുരുദേവ ജയന്തി മഹോത്സവത്തിന് ആലുവ എസ് എൻ ഡി പി യൂണിയനിൽ ഒരുക്കങ്ങൾ പൂർത്തിയായി.
ആലുവ: 169- മത് ഗുരുദേവ ജയന്തി മഹോത്സവത്തിന് ആലുവ എസ് എൻ ഡി പി യൂണിയനിൽ ഒരുക്കങ്ങൾ പൂർത്തിയായി. 31 – ന് ആലുവ പട്ടണത്തിൽ നടക്കുന്ന മഹാഘോഷയാത്രയിൽ യൂണിയനിലെ 61 ശാഖകളിൽ നിന്നായി 20000 പേർ പങ്കെടുക്കും.
വൈകിട്ട് 3 മണിക്ക് ആലുവ അദ്വൈതാശ്രമത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ബഹു: എസ് എൻ ഡി പി യോഗം പ്രസിഡന്റ് ഡോ. എം. എൻ. സോമൻ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് പമ്പ് ജങ്ഷൻ, റെയിൽവേ സ്റ്റേഷൻ, കാരോത്തുകുഴി, പുതിയ ബസ്സ്റ്റാന്റ് ബാങ്ക് ജങ്ഷൻ വഴി ആശ്രമത്തിൽ തിരിച്ചെത്തും. ഗുരുദേവന്റെ ജ്യോതിരഥത്തിന് പിന്നിലായി വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, കേരളത്തിന്റെ തനത് കലാരൂപങ്ങൾ, എന്നിവയുടെ അകമ്പടിയോടെ ആരംഭിക്കുന്ന ഘോഷയാത്രയുടെ മുൻ നിരയിൽ ആലുവ യൂണിയൻ നേതൃത്വം അണിനിരക്കും അതിന് പിന്നിലായി യൂണിയൻ പോഷക സംഘടനാ ഭാരവാഹികളും തുടർന്ന് 61 ശാഖകളിൽ നിന്നുമുള്ള ശാഖ ഭാരവാഹികളും പ്രവർത്തകരും ഗുരുദേവ ഭക്തരും അണിനിരക്കും. സെപ്റ്റംബർ 3- ന് നടക്കുന്ന സമാപന സമ്മേളനം എസ് എന്റെ ഡി പി യോഗം പ്രസിഡന്റ് ഡോ. എം. എൻ സോമൻ അവർകളുടെ മഹനീയ സാന്നിധ്യത്തിൽ നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഖാടനം നിർവ്വഹിക്കും ആലുവ എസ് എന്റെ ഡി പി യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എ. എൻ രാമചന്ദ്രൻ സ്വാഗതം പറയും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമത് ധർമ്മചൈതന്യ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. ആലുവ എം. എൽ എ അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തും. ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചവർക്കും വിദ്യാഭ്യാസത്തിൽ ഉന്നത വിജയം കൈവരിച്ചവർക്കുമുള്ള സമ്മാനദാനം ആലുവ മുനിസിപ്പൽ ചെയർമാൻ എം. ഒ ജോൺ നിർവ്വഹിക്കും. ചാലക്കുടി എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ മുഖ്യാഥിതി ആയിരിക്കും. യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് യോഗം അസി. സെക്രട്ടറി കെ. എസ്. സ്വാമിനാഥൻ, യോഗം ഡയരക്ടർ ബോർഡ് മെമ്പർമാരായ വി. ഡി രാജൻ, പി. പി. സനകൻ, അരുൺ ടി. എസ്, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, യൂണിയൻ സൈബർ സേന ചെയർമാൻ ജഗൽ ജി ഈഴവൻ, എന്നിവർ സംസാരിക്കും യൂണിയൻ വൈസ് പ്രസിഡന്റ് പി. ആർ. നിർമ്മൽകുമാർ കൃതജ്ഞത രേഖപ്പെടുത്തും.
Comments (0 Comments)