169- മത് ഗുരുദേവ ജയന്തിയോടാനുബന്ധിച്ച് ആലുവ എസ് എൻ ഡി പി യൂണിയനിൽ നടന്ന ആഘോഷപരിപാടികളുടെ സമാപന സമ്മേളനം ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ്‌ വി. സന്തോഷ്‌ ബാബുവിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവ്വഹിച്ചു.

Spread the love

ആലുവ: 169- മത് ഗുരുദേവ ജയന്തിയോടാനുബന്ധിച്ച് ആലുവ എസ് എൻ ഡി പി യൂണിയനിൽ നടന്ന ആഘോഷപരിപാടികളുടെ സമാപന സമ്മേളനം ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ്‌ വി. സന്തോഷ്‌ ബാബുവിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുദേവന്റെ ദർശനത്തിന് ഏറ്റവും പ്രശസ്തിയുള്ള കാലഘട്ടമാണിത്. ഭിന്നിപ്പിനെതിരായ ഐക്യത്തിന്റെ സന്ദേശമാണ് ഗുരുദേവൻ മുന്നോട്ട് വെച്ചത്. എല്ലാ ചിന്തകൾക്കും അധീതമായമാനവിക കാഴ്ച്ചപ്പാടിന്റെ, നീതിബോധത്തിന്റെ ദർശനമാണ് ഗുരുദേവ ദർശനം. ഇന്ന് ഭിന്നിപ്പിന്റെയും വൈര്യത്തിന്റെയും ശക്തികൾക്ക് കൂടുതൽ സ്വാധീനം ഉള്ള കാലഘട്ടമാണ്. ഗുരുദേവൻ എന്തിനെതിരെയിട്ടാണോ നവോത്ഥാന മുന്നേറ്റം നടത്തിയത് ഇന്ന് അതിനേക്കാൾ മോശപ്പെട്ട അവസ്ഥയിലേക്ക് കൊണ്ടുപോകുവാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചവർക്കും വിദ്യാഭ്യാസത്തിൽ ഉന്നത വിജയം കൈവരിച്ചവർക്കുമുള്ള സമ്മാനദാനം ബഹു: എസ് എൻ ഡി പി യോഗം പ്രസിഡന്റ്‌ ഡോ. എം.എൻ സോമൻ അവർകൾ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എ. എൻ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമത് ധർമ്മചൈതന്യ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തിൽ സംസ്ഥാന സർക്കാരിന്റെ മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് വാങ്ങിയ എസ് എൻ ഡി പി സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീമതി സീമ കനകാംബരനെ മന്ത്രി ചടങ്ങിൽ ആദരിച്ചു. യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് യൂണിയൻ വൈസ് പ്രസിഡന്റ്‌ പി.ആർ. നിർമ്മൽ കുമാർ, യോഗം അസി. സെക്രട്ടറി കെ. എസ്. സ്വാമിനാഥൻ, യോഗം ഡയരക്ടർ ബോർഡ് മെമ്പർമാരായ വി. ഡി രാജൻ, പി.പി. സനകൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, യൂണിയൻ സൈബർ സേന ചെയർമാൻ ജഗൽ ജി ഈഴവൻ, കുമാരി സംഘം പ്രസിഡന്റ്‌ വൈഷ്ണവി ബൈജു, എന്നിവർ സംസാരിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ്‌ അമ്പാടി ചെങ്ങമനാട് കൃതജ്ഞത രേഖപ്പെടുത്തി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *