നിലപാടുകളിൽ മലക്കം മറിഞ്ഞ് IMA, ഡോക്ടർ, “മനോജ് “മാരെ കാണാതെ പോകുന്നതെന്തുകൊണ്ട്,
കൊച്ചി: ഭിഷ്വ ഗ്വര, സമൂഹത്തിൻ്റെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് പൊതുജനാരോഗ്യത്തിൻ്റെ വക്താക്കളായി നിലകൊള്ളേണ്ട സർവീസ് സംഘടനകളും, ഐ, എം, എ, പോലുള്ള സംഘടനകളും, ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പൊതു സമൂഹങ്ങളും അടുത്ത കാലത്തായി തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ബോധപൂർവ്വം ഒളിച്ചോടുകയും നിലപാടുകളിൽ മാറ്റം വരുത്തുന്നതായും അല്ലെങ്കിൽ നിലപാടുകൾ ചില പ്രത്യേക അവസരങ്ങളിൽ ചിലർക്ക് വേണ്ടി മാത്രം സൗകര്യപ്രദമായ് ഉപയോഗിക്കാൻ വേണ്ടി മാത്രമുള്ളതായും മാറ്റി വച്ചിരിക്കുന്നതായും മാത്രമാണെന്ന് സംശയിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായിരിക്കയാണ്, ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ദീർഘകാലം ചികിത്സാരംഗത്തും, ഭരണ തലത്തിലും മികച്ച പ്രവർത്തനം നടത്തി പോന്ന കർക്കശക്കാരനും, കർശനമായ കർത്തവ്യ ബോധവും, ഉത്തരവാദിത്വം സ്വയം നടപ്പാക്കി മാതൃക കാണിച്ച ഡോക്ടർ മനോജിനെതിരായ് ഉയർന്ന ദുരാരോപണത്തിൽ സർവീസ് സംഘടനകളും, ഡോക്ടർമാരുടെ സംഘടനകളും കാണിച്ച സമീപനങ്ങൾ പുനർചിന്തനങ്ങൾക്ക് വിധേയമാക്കേണ്ടതാണ്, തൻ്റെ സർവീസ് ജിവിതത്തിൽ ഏകദേശം രണ്ടായിരത്തിലധികം ഹൗസ് സർജൻമാരെയും ജൂനിയർ ഡോക്ടർമാരെയും പൊതു സമൂഹത്തിന് കർത്തവ്യപ്രാപ്തരാക്കി പരിശീലനം നല്കിയും, ജോലി ചെയ്യുന്ന സ്ഥാപനത്തെ സർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തെ പരമാവധി പ്രയോജനപ്പെടുത്തി രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും പരിമിതികൾക്കുള്ളിൽ നിന്നും പരമാവധി പ്രയോജനകരമാക്കാൻ യത്നിച്ചിട്ടുള്ള വ്യക്തിയാണ് ഡോക്ടർ മനോജെന്ന് ,എറണാകുളം ആശുപത്രിയിൽ ഒരു പ്രാവശ്യമെങ്കിലും സന്ദർശിച്ചിട്ടുള്ളവർക്കറിയാം, ഒരു ഇരുപത്തഞ്ച് വർഷത്തിനപ്പുറം മുതൽ ഇന്ന് വരെയുള്ള ആശുപത്രിയുടെ പ്രവർത്തനങ്ങളും വികസനങ്ങളും പരിശോധിക്കുന്നവർക്ക് അവിടെ ചികിത്സാരംഗത്തും ഭരണ രംഗത്തും ജോലി ചെയ്തിരുന്ന, ഡോക്ടർ, ജൂനൈദ് റഹ്മാൻ, ഡോക്ടർ മനോജ് എന്നിവരുടെ പ്രവർത്തന കാലയളവ് ആശുപത്രിയുടെ സുവർണ കാലഘട്ടമായിരുന്നു എന്ന് തന്നെ ഉറപ്പിച്ചു പറയാൻ സാധിക്കും, എന്നാൽ അടുത്ത ദിവസങ്ങളിൽ ശ്രീ മനോജിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് ഐ, എം, എ, പോലുള്ള സംഘടനകളും ഡോക്ടർമാരുടെ സംഘടനകളും കാണിക്കുന്ന മൗനമായ സമീപനം, ഡോക്ടർമാരോടു് മാത്രമല്ല പൊതു സമൂഹത്തോടു കൂടി കാണിക്കുന്ന നിഷേധാത്മകമായ സമീപനമാണ്, കുറ്റം ചെയ്തിട്ടുള്ളവർ ശിക്ഷിക്കപ്പെടണം, അതിന് ഇവിടെ നിയമവും നീതിന്യായ സംവിധാനവും ഉണ്ട് അതിനെ അതിൻ്റെ വഴിക്ക് വിടുക, എന്നാൽ ഇത്തരമൊരു സാഹചര്യമുണ്ടായതാണോ അല്ലെങ്കിൽ ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്താൻ സൃഷ്ടിക്കപ്പെട്ടതാണോ, ഇത്തരം ആരോപണങ്ങളുടെ ഉദ്ദേശങ്ങൾ, അല്ലെങ്കിൽ ആർക്കു വേണ്ടി, ഏതു സാഹചര്യത്തിലാണ് ഇങ്ങനെ ഒരു, ആരോപണം, എന്ന് പോലും അന്വേഷിക്കാൻ തയ്യാറാകാത്തത് ഈ സംഘടനകൾ ഡോക്ടർ സമൂഹത്തോടു മാത്രമല്ല പൊതുജനാരോഗ്യം നിങ്ങളുടെ കയ്യിൽ ഭദ്രമാണെന്ന് കരുതുന്ന പൊതു സമൂഹത്തോടു് കൂടി കാണിക്കുന്ന അക്ഷന്തവ്യമായ നിഷേധാത്മക നിലപാടാണ്, വാങ്ങുന്ന ശമ്പളത്തിന് കൃത്യമായ ജോലി ചെയ്യാൻ മനസ് കാണിക്കാത്ത ചില ഡോക്ടർമാരും, MBBS സർട്ടിഫിക്കറ്റ് ലഭിച്ചാൽ തങ്ങൾ ഒരു ഡോക്ടറായിക്കഴിഞ്ഞു എന്നഹങ്കരിച്ചു നില്ക്കുന്നവരും, തങ്ങളുടെ സൗകര്യവും ഇംഗിതവും അനുസരിച്ച് മാത്രമേ ജോലി ചെയ്യുകയുള്ളൂ എന്ന് നടക്കുന്ന ചില ഡോക്ടർ ഇതര ജീവനക്കാരും, ആശുപത്രിയിലെ ചികിത്സാ ഉത്തരവാദിത്വം കൂടാതെ ഭരണ ചുമതല വഹിച്ചിരുന്ന ഡോക്ടർ മനോജിന് എന്നും ശത്രുപക്ഷത്തായിരുന്നെങ്കിലും, അവിടെ വരുന്ന നികുതി ദായകരായ ഓരോ രോഗികളും അവരുടെ കൂട്ടിരിപ്പുകാരും, രോഗാതുരവസ്ഥയിലായിരുന്ന എറണാകുളം ജനറലാശുപത്രിയെ കേരളത്തിലെ മാത്രമല്ല ഇൻഡ്യയിലെ ആശുപത്രികളിൽ ഇത്രയും മികച്ചതാക്കാൻ അഹോരാത്രം യത്നിച്ച ശ്രീ മനോജിനെതിരെ ഉയർന്ന ആരോപണങ്ങളെ ഒരർത്ഥത്തിലും വിശ്വസിക്കുകയില്ല, പക്ഷെ എല്ലാ കാര്യങ്ങളും വീക്ഷിക്കുകയും അതിൻ്റെ ഗതിവിഗതികളെ നേരായ വഴിക്ക് കൊണ്ട് പോയി നിരപരാധികളെ ചേർത്ത് പിടിക്കുകയും അപരാധികളെ അകറ്റി നിർത്തുകയും പൊതു സമൂഹത്തെ കരുതലോടെ കയ്യിലൊതുക്കാനും സർവീസ് സംഘടനകൾക്കും ,
ഉത്തരവാദിത്വമുണ്ട് അതവർ വൈകിയാണെങ്കിലും കാണിക്കുമെന്നാണ് നിങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന പൊതു സമൂഹം ഇപ്പോഴും പ്രതീക്ഷിക്കുന്നത്.
Comments (0 Comments)