നിർമ്മിത ബുദ്ധി പോലെ നിർമ്മിത വാർത്തകളുടെയും കാലം: എ.വിജയരാഘവൻ

Spread the love

നിർമ്മിത ബുദ്ധി പോലെ നിർമ്മിത വാർത്തകളുടെയും കാലം: എ.വിജയരാഘവൻ.

തിരുവനന്തപുരം : നിർമ്മിത ബുദ്ധിയെ പോലെ നിർമ്മിത വാർത്തകളും സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണ് ഇതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു .എഡിറ്റർമാർ ഇല്ലാത്ത ഒരു മാധ്യമ ലോകത്തിലേക്കാണ് കാലം കടന്നു പോകുന്നത് .അപ്പോൾ മാധ്യമപ്രവർത്തകർ ഉണ്ടാകുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നു .വാർത്തകളിൽ അവഗാഹം കാട്ടുകയും അവ സത്യസന്ധമായി റിപ്പോർട്ട് ചെയ്യുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വിജയരാഘവൻ പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ നവീകരിച്ച പ്രസ് കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം പോളിറ്റ് ബ്യുറോ അംഗം എ .വിജയരാഘവൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, ആസ്റ്റർ ഇന്ത്യ പ്രതിനിധി ഫാത്തിമ യാസിൻ എന്നിവർ മൺചെരാതുകൾ തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.
ആസ്റ്റർ ഡി .എം.ഹെൽത്ത് കെയറിന്റെ സഹകരണത്തോടെയാണ് ഹാൾ നവീകരിച്ചത്.
പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എൻ.സാനു സ്വാഗതവും, കോ-ഓർഡിനേറ്റർ പി .ആർ.പ്രവീൺ നന്ദിയും പറഞ്ഞു.
പ്രസ് ക്ലബിന്റെ മുൻ പ്രസിഡന്റുമാരെയും, സെക്രട്ടറിമാരെയും ചടങ്ങിൽ ആദരിച്ചു.

*ക്യാപ്: തിരുവനന്തപുരം പ്രസ് ക്ലബിലെ നവീകരിച്ച പ്രസ് കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം സി.പി.എം പോളിറ്റ് ബ്യുറോ അംഗം എ .വിജയരാഘവൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, ആസ്റ്റർ ഇന്ത്യ പ്രതിനിധി ഫാത്തിമ യാസിൻ എന്നിവർ ചേർന്ന് മൺചെരാതുകൾ തെളിച്ച് നിർവഹിക്കുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ, സെക്രട്ടറി കെ.എൻ.സാനു, മാനേജിംഗ് കമ്മിറ്റി അംഗം അജി ബുധനൂർ എന്നിവർ സമീപം.*

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *