ആലുവ-മൂന്നാർ നാലുവരിപ്പാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ന്യായമായ നഷ്ട്ടപരിഹാരം വേണം. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചൂണ്ടി- ചുണങ്ങംവേലി യൂണിറ്റ്.
ആലുവ :
ആലുവ-മൂന്നാർ നാലുവരിപ്പാതയുടെ വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ന്യായമായ നഷ്ടപരിഹാരവും, ആവശ്യമായവർക്ക് പുനരധിവാസവും ഉറപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചൂണ്ടി- ചുണങ്ങംവേലി യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ചുണങ്ങേലി സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിച്ച 24-മത് യൂണിറ്റ് വാർഷിക പൊതുയോഗവും, വിദ്യാഭ്യാസ അവാർഡ് ദാനവും, ഓണാഘോഷവും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു. നാടിന്റെ അടിസ്ഥാന വികസനത്തിനാ വശ്യമായ റോഡ് വികസനത്തിന് വ്യാപാരികൾ എതിരല്ല, എന്നാൽ അത്തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്കായി കുടിയൊ ഴിപ്പിക്കപ്പെട്ട് ഇരകളാകുന്ന വാടക കെട്ടിടത്തിൽ ഉൾപ്പെടെ വ്യാപാരം ചെയ്യുന്ന മുഴുവൻ വ്യാപാരികൾക്കും അർഹമായ നഷ്ടപരിഹാരങ്ങളോ, പുനരധിവാസം ആവശ്യമായവർക്ക് അതുറപ്പാകണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് ടോമി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ:
എ.ജെ.റിയാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ജിമ്മി ചാക്യത്ത്, സെക്രട്ടറി എം.പത്മനാഭൻ നായർ, എടത്തല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.കെ.ബഷീർ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ഏകോപന സമിതി ആലുവ നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ.മധു, ട്രഷറർ അജ്മൽ കാമ്പായി, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ശ്രീനാഥ് മംഗലത്ത്, വനിതാവിങ് പ്രസിഡണ്ട് റെജി അബൂട്ടി, യൂണിറ്റ് ഭാരവാഹികളായ കെ.എ.ജോയി, അജയ് സ്റ്റാൻലി, ബേബി ടി.വി, ബെന്നി മാത്യു, സോബിൻ ജോർജ്, പി.സി.മാത്യു, ഗ്രേസി ജോസ്, ബിന്ദു ടോമി എന്നിവർ സംസാരിച്ചു.
Comments (0 Comments)