ചെങ്ങമനാട് മഹാദേവ ക്ഷേത്രത്തിൽ 2023-ലെ തിരുവുത്സവംത്തിന് ഡിസംബർ 18-ന് കൊടികയറും

Spread the love

ചെങ്ങമനാട് മഹാദേവ ക്ഷേത്രത്തിലെ 2023ലെ തിരുവുത്സവം ജനകീയോത്സവമാക്കാൻ
ക്ഷേത്ര ഭരണ സഹായ സമിതി തീരുമാനിച്ചു. അതിനായി വിപുലമായ ഉത്സവാഘോഷ കമ്മിറ്റിക്ക് രൂപം നൽകി. ഡിസംബർ 18ന് കൊടികയറി ഡിസംബർ 27ന് ആറോട്ടോടെയായിരിക്കും സമാപിക്കുക.
ഈ വർഷം വളരെ വിപുലമായ രീതിയിലാണ് തിരുവുത്സവം നടത്തുവാൻ ഉദ്ദേശിക്കുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തിന് അകത്തും പുറത്തും കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഒൻപത്, 10 എന്നീ ഉത്സവദിനങ്ങളിൽ അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയായിരിക്കും ഭഗവാൻ്റെ എഴുന്നള്ളിപ്പ്. ആറാട്ട് ദിനത്തിൽ ആറാട്ട് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ചെങ്ങമനാട് ജംഗ്ഷനിൽ അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ പഞ്ചവാദ്യവും അരങ്ങേറും. കൊടിയേറ്റ് ദിവസം മുതൽ ആറാട്ട് വരെ എല്ലാ ദിവസവും പ്രസാദഊട്ടുമുണ്ടായിരിക്കും. കഥകളി, കുറത്തിയാട്ടം, ഭരതനാട്യം, ചാക്യാർകൂത്ത്, കോൽ തിരുവാതിര, നൃത്ത നിശ, നാടൻപാട്ട്, തിരുവാതിരകളി, നൃത്താഞ്ജലി, നാടകം, ഭക്തിഗാനമേള, സംഗീത നാടകം, ഗാനമേള, ഓട്ടൻതുള്ളൽ തുടങ്ങിയവ സുപ്രധാന പരിപാടികളാണ്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *