വേലി തന്നെ വിളവ് തിന്നാമോ? കൊച്ചിൻ ബാങ്ക് ജംക്ഷനിൽ വാഹനാപകടം ഉണ്ടാക്കുന്ന രീതിയിൽ കീഴ്മാട് ഗ്രാമ പഞ്ചായത് സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡ്.
കൊച്ചിൻ ബാങ്ക് ജംക്ഷനിൽ എടയപ്പുറം ഭാഗത്തേക്ക് തിരിയുന്ന വശത്തെ കാഴ്ച മറച്ചു വാഹനാപകടം ഉണ്ടാക്കുന്ന രീതിയിൽ കീഴ്മാട് ഗ്രാമ പഞ്ചായത് സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡ്.
മുൻപ് ഇതേ ഭാഗത്ത് രാഷ്ട്രീയ – മത സംഘടനകളുടെ ബോർഡ് സ്ഥാപിച്ചു അപകടങ്ങൾ ഉണ്ടായതിനെ തുടർന്ന് പഞ്ചായത്ത് നേരിട്ട് എത്തിയാണ് ഇവിടത്തെ ഫ്ലെക്സ് വിപ്ലവം അവസാനിപ്പിച്ചത്. ഇപ്പോൾ പഞ്ചായത്ത് നേരിട്ടാണ് അപകടം ഉണ്ടാക്കുന്ന വിധത്തിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
Comments (0 Comments)